ഫ്ലൈറ്റിന്റെ കക്കൂസിലെ വയറിങ്ങിൽ പോലും സ്വർണം, കള്ളക്കടത്തുകാരെക്കൊണ്ട് തോറ്റ് കമ്പനികൾ, 4.5 കിലോ പിടികൂടി

Published : Mar 06, 2024, 05:18 PM IST
ഫ്ലൈറ്റിന്റെ കക്കൂസിലെ വയറിങ്ങിൽ പോലും സ്വർണം, കള്ളക്കടത്തുകാരെക്കൊണ്ട് തോറ്റ് കമ്പനികൾ, 4.5 കിലോ പിടികൂടി

Synopsis

സ്വർണക്കടത്തുകാരുടെ പുതിയ രീതി അധികൃതർ ഗൗരവമായി എടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്വർണം കൊണ്ടുപോയ വ്യക്തി  സ്വർണം ഒളിപ്പിക്കാൻ നേരത്തെ തന്നെ പരിശീലനം നേടിയിരിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ചെന്നൈ: സ്വർണം കടത്തുന്നതിനായി കടത്തുകാർ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോ​ഗിക്കുന്നത് വിമാന ജീവനക്കാരെയും അധികൃതരയും ആശങ്കയിലാക്കുന്നു. സ്വർണക്കടത്തിനായി പ്രത്യേകം പരിശീലനം ലഭിച്ചവർ ഇൻഡിഗോ വിമാനത്തിൻ്റെ വാഷ്റൂമിന്റെ വയറിങ്ങിനുള്ളിൽ അതിവിദ​ഗ്ധമായി 4.5 കിലോ സ്വർണം ഒളിപ്പിച്ചതാണ് ആശങ്കക്ക് കാരണം.

ടോയ്‌ലറ്റ് മേൽക്കൂരയിലൂടെ വൈദ്യുതി ലൈനിലേക്ക് കടന്ന് 4.5 കിലോഗ്രാം സ്വർണം കമ്പികളിൽ ബന്ധിപ്പിച്ച് കോഡ് ഉപയോ​ഗിച്ച് ലോക്ക് ചെയ്തായിരുന്നു സ്വർണക്കടത്ത്. നടുവിൽ ഒരു ദ്വാരവും പാഡ് ലോക്കുമുള്ള സ്വർണ്ണക്കട്ടികൾ വാഷ്റൂമിലൂടെ കടന്നുപോകുന്ന വയറിങ്ങിൽ ഘടിപ്പിച്ചതായാണ് കണ്ടെത്തിയത്. ഒരറ്റത്ത് നമ്പർ കോഡ് ചെയ്ത ലോക്കുമുണ്ടായിരുന്നു.

കോഡിലേക്ക് ആക്‌സസ് ഉള്ള വ്യക്തിക്ക് മാത്രമേ സ്വർണം വീണ്ടെടുക്കാൻ കഴിയൂ എന്നതായിരുന്നു പ്രത്യേകത. സ്വർണക്കടത്തുകാർ വിമാനത്തിൻ്റെ ഭാഗം അനായാസമായി തുറന്നു എന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പൈലറ്റ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതാണിത്. ശൗചാലയത്തിൽ നിർണായകമായ ഘടകങ്ങളൊന്നും ആക്സസ് ചെയ്യാൻ കഴിയാത്ത വിധത്തിലാണ് വിമാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും ലൈറ്റിംഗിനായുള്ള അടിസ്ഥാന വൈദ്യുതി വയറുകൾ, ഫാൻ, സ്മോക്ക് സെൻസർ എന്നിവ ഉണ്ടായിരിക്കും. എന്നാൽ ഇതൊന്നും അത്ര എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയില്ലെന്നും പ്രത്യേക ഉപകരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

വിമാനം അണുവിമുക്തമാക്കുന്ന തൊഴിലാളികൾ ശുചിമുറിയിലെ ഇലക്‌ട്രിക്കൽ ബോക്‌സ് തകരാറിലായതായി കണ്ടെത്തിയതോടെയാണ് കള്ളക്കടത്ത് പുറത്തായത്. വ്യാഴാഴ്ച രാത്രി അബുദാബിയിൽ നിന്ന് വന്ന ഇൻഡിഗോ വിമാനം ഹൈദരാബാദിലേക്ക് പറക്കുന്നതിന് തൊട്ടുമുമ്പാണ് കള്ളക്കടത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ ഇലക്ട്രിക് ബോക്‌സ് തുറന്ന് നോക്കിയപ്പോൾ  ഒരു കേബിൾ അയഞ്ഞ ഭാഗത്ത് പാഡ്‌ലോക്ക് ഉപയോഗിച്ച് ഉറപ്പിച്ച ഭാരമുള്ള പൊതി കണ്ടെത്തി. കറുത്ത ടേപ്പിൽ പൊതിഞ്ഞ ചതുരാകൃതിയിലുള്ള മൂന്ന് സ്വർണ്ണക്കട്ടികളായിരുന്നു പൊതി.

സ്വർണം എടുത്തുമാറ്റാൻ കേബിൾ മുറിക്കുകയും പൂട്ട് പൊളിക്കുകയും ചെയ്തു. സ്വർണക്കടത്തുകാരുടെ പുതിയ രീതി അധികൃതർ ഗൗരവമായി എടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്വർണം കൊണ്ടുപോയ വ്യക്തി  സ്വർണം ഒളിപ്പിക്കാൻ നേരത്തെ തന്നെ പരിശീലനം നേടിയിരിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വർണക്കട്ടികൾ കള്ളക്കടത്ത് നടത്തുന്നവർ ചെന്നൈ വിമാനത്താവളത്തിലെ ഒരു ഗ്രൗണ്ട് സ്റ്റാഫിന്റെ സഹായത്തോടെ സ്വർണം വാഷ് റൂമിൽ നിന്നെടുത്ത് ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരിക്കാം ചെയ്യുന്നതെന്ന് കസ്റ്റംസ് സംശയിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?