ബിഹാർ ട്രെയിൻ അപകടം; 4 പേർ മരിച്ചു; മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് സഹായധനമായി 4 ലക്ഷം രൂപ നൽകും

Published : Oct 12, 2023, 11:06 AM ISTUpdated : Oct 12, 2023, 11:21 AM IST
ബിഹാർ ട്രെയിൻ അപകടം; 4 പേർ മരിച്ചു; മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് സഹായധനമായി 4 ലക്ഷം രൂപ നൽകും

Synopsis

ദില്ലി ആനന്ദ് വിഹാറിൽ നിന്ന് കാമാഖ്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ്‌ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകൾ ആണ് രഘുനാഥ്പൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്. 

ദില്ലി:  ബിഹാറിലെ ബക്സറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്നലെ രാത്രി 9.35 ഓടെ ആണ് ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചത്. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ദില്ലി ആനന്ദ് വിഹാറിൽ നിന്ന് കാമാഖ്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ്‌ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകൾ ആണ് രഘുനാഥ്പൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ടെന്നും ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു. 

ബിഹാർ ട്രെയിൻ അപകടം: 4 പേർ മരിച്ചു, എഴുപതിലധികം പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസാധാരണ സംഭവങ്ങൾ, വിജയ്‍യുടെ നാമനിർദേശ പത്രികകളിൽ വൻ പിഴവ്; രണ്ട് മണ്ഡലങ്ങളിൽ നൽകിയ പത്രികകളിൽ വ്യത്യാസം
ജഡ്ജിമാരെ 9 മണിക്കൂറിലധികം ബന്ദികളാക്കിയതിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇടപെടൽ, അന്വേഷണം എൻഐഎക്ക്