സൈന്യത്തിന്റെ ട്രക്ക് നൂറടി താഴ്‌ചയിലേക്ക് മറിഞ്ഞു; നാല് ജവാന്മാർക്ക് പരിക്ക്

Published : Aug 23, 2019, 05:32 PM ISTUpdated : Aug 23, 2019, 05:33 PM IST
സൈന്യത്തിന്റെ ട്രക്ക് നൂറടി താഴ്‌ചയിലേക്ക് മറിഞ്ഞു; നാല് ജവാന്മാർക്ക് പരിക്ക്

Synopsis

പരിക്കേറ്റവരെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഷിംല: പട്ടാളക്കാരുമായി പോയ ഇന്ത്യൻ ആർമിയുടെ ട്രക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് ജവാന്മാർക്ക് പരിക്ക്. ഹിമാചലിലെ ഷിംല ജില്ലയിലാണ് സംഭവം. ഹരിയാനയിലെ അംബാലയ്ക്കടുത്ത് ജിയോഗ് സബ്‌ഡിവിഷന് കീഴിലുള്ള ഝാക്രിയിലേക്ക് പോവുകയായിരുന്നു ജവാന്മാർ.

ഗാലുവിനും ലംബിധാറിനും ഇടയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട് തിയോഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൻ വ്യാജമരുന്ന് നിർമാണ ശാല കണ്ടെത്തി, പിടിച്ചെടുത്തത് 5 കോടിയോളം രൂപ വിലവരുന്ന വ്യാജ മരുന്നുകൾ; അന്വേഷണമാരംഭിച്ച് കർണാടക സർക്കാർ
'ഞങ്ങൾ ജെൻസികളാണ്, ഈ അസംബന്ധം വെച്ചുപൊറുപ്പിക്കില്ല'; ഗതാഗത നിയന്ത്രണത്തിനെതിരെ സുരക്ഷാ ഉദ്യോഗസ്ഥരോട് കയർത്ത് യുവതി, വീഡിയോ വൈറലാകുന്നു