പതിനാറുകാരനെ കൊലപ്പെ‌ടുത്തി, പിന്നാലെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; 46കാരൻ പിടിയിൽ, സംഭവം മധ്യപ്രദേശിൽ

Published : Mar 06, 2026, 01:55 PM IST
Madhya Pradesh murder

Synopsis

മധ്യപ്രദേശിലെ ദാമോയിൽ 16കാരനെ കൊലപ്പെടുത്തിയ 46കാരൻ പിടിയിൽ. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഭരത് വിശ്വകർമ്മയാണ് കൊല്ലപ്പെട്ടത്.

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ കൗമാരക്കാരനെ കൊലപ്പെടുത്തിയ 46കാരൻ പിടിയിൽ. 16 വയസ്സുകാരൻ ഭരത് വിശ്വകർമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദാമോ സ്വദേശിയായ ഗുഡ്ഡ പട്ടേലാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഭരത്തിനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ഗുഡ്ഡ ശ്രമിച്ചതായി ഗ്രാമവാസികൾ പറയുന്നു.

സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഭരത്തിനെ ഇരുമ്പ് വടി ഉപയോഗിച്ച് ഗുഡ്ഡ പിന്നിൽ നിന്ന് അടിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ ഭരതിനെ ചുറ്റിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശബ്ദം കേട്ട് വന്ന പ്രദേശവാസികൾ കാണുന്നത് ഭരതിൻ്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്ന ഗുഡ്ഡയെയാണ്. പിന്നാലെ ഗ്രാമവാസികൾ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ഗുഡ്ഡ പട്ടേൽ കഴിഞ്ഞ ജനുവരിയിലാണ് ജയിൽമോചിതനായത്. ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടോ എന്നാണ് നിലവിൽ പൊലീസ് പരിശോധിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇന്ത്യയ്ക്കെന്തിന് അമേരിക്കയുടെ അനുമതി? ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ?' യുഎസ് പ്രഖ്യാപനത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ്
കർണാടകയില്‍ സാമൂഹിക മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്, ബജറ്റവതരണത്തിനിടെ നിയന്ത്രണം പ്രഖ്യാപിച്ച് സിദ്ധരാമയ്യ