വിവാഹാഭ്യർത്ഥന നിരസിച്ചു; 16കാരിയുടെ കഴുത്തിൽ കുത്തി, മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47കാരൻ

Published : Feb 21, 2023, 11:12 AM ISTUpdated : Feb 21, 2023, 11:13 AM IST
വിവാഹാഭ്യർത്ഥന നിരസിച്ചു; 16കാരിയുടെ കഴുത്തിൽ കുത്തി, മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47കാരൻ

Synopsis

ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

റായ്പൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനാറുകാരിയെ കത്തി കൊണ്ട് കുത്തി, മുടിയിൽ പിടിച്ച് റോ‍ഡിലൂടെ വലിച്ചിഴച്ച് നാൽപത്തിയേഴുകാരൻ. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഓംകാർ തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു കൈ കൊണ്ട് പെൺകുട്ടിയുടെ മുടിക്ക് പിടിച്ചിരിക്കുന്ന ഇയാളുടെ മറുകൈയിൽ കത്തിയുമുണ്ട്. 

ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കുടുംബാം​ഗങ്ങളെ അസഭ്യം പറയുകയും പെൺകുട്ടിയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തുകയും ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ പിന്തുടർന്ന്, റോഡിലൂടെ വലിച്ചിഴച്ചു. പെൺകുട്ടി റോഡിൽ തളർന്ന് വീഴുന്നത് വരെ ഇയാൾ വലിച്ചിഴച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും തിവാരിയെ പിടികൂടുകയുമായിരുന്നു. 

റായ്പൂരിലെ ​ഗുധിയാനി പ്രദേശത്ത് കട നടത്തുകയാണ് തിവാരി. പെൺകുട്ടി ഇയാളുടെ കടയിലെ ജീവനക്കാരിയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താത്പര്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി ഇത് നിരസിക്കുകയും ജോലി ഉപേക്ഷിച്ച് പോരുകയും ചെയ്തിരുന്നു. അതേ സമയം പണമിടപാട് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. 

അലറുന്ന മനുഷ്യന്റെ മുഖം, അടിഭാ​ഗം മത്സ്യസദൃശ്യം, 'മത്സ്യകന്യക മമ്മി'യുടെ രഹസ്യം കണ്ടെത്തിയത് ഇങ്ങനെ

PREV
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ