ഉന്നത വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാന്‍ താത്പര്യം അറിയിച്ച് 48 വിദേശ സര്‍വ്വകലാശാലകള്‍

Published : Jun 01, 2022, 10:44 AM IST
ഉന്നത വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാന്‍ താത്പര്യം അറിയിച്ച് 48 വിദേശ സര്‍വ്വകലാശാലകള്‍

Synopsis

നാല് സർവകലാശാലകൾ ഉപഗ്രഹ കാമ്പസുകൾ സ്ഥാപിക്കാനുള്ള സാധ്യതകൾ തേടി.ഗ്ലാസ്ഗ്ലോ ( Glasgow), ഡീക്കൻ അടക്കമുള്ള സർവകലാശാലകളാണ് താൽപര്യം അറിയിച്ചത് ,അടുത്ത ആഴ്ച്ച വിദേശ അംബാസിഡർമാരുമായി യു ജി സി ചെയർമാൻ കൂടിക്കാഴ്ച്ച നടത്തും .

ദില്ലി;ഉന്നത വിദ്യാഭ്യാസരംഗത്ത്  വിദേശ സഹകരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് വലിയ പ്രതികരണം.48 വിദേശ സർവകലാശാലകൾ ഇതിനകം  താൽപര്യം അറിയിച്ചതായി യു ജി സി വ്യക്തമാക്കി.നാല് സർവകലാശാലകൾ ഉപഗ്രഹ കാമ്പസുകൾ സ്ഥാപിക്കാനുള്ള സാധ്യതകൾ തേടി.ഗ്ലാസ്ഗ്ലോ ( Glasgow), ഡീക്കൻ അടക്കമുള്ള സർവകലാശാലകളാണ് താൽപര്യം അറിയിച്ചത് .അടുത്ത ആഴ്ച്ച വിദേശ അംബാസിഡർമാരുമായി യു ജി സി ചെയർമാൻ കൂടിക്കാഴ്ച്ച നടത്തും .വിദേശ സർവകലാശാലകളുമായി ചേർന്ന് 
ജോയിൻ്റ്, ഡ്യുവൽ ഡിഗ്രികൾക്ക് ഇന്ത്യൻ സർവകലാശാലകൾക്ക് യുജിസി അനുമതി നൽകിയിരുന്നു

വിദ്യാഭ്യാസ മേഖല ബിസിനസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തില്‍'; കച്ചവടമായി മാറിയെന്ന് സുപ്രീംകോടതി

 

രാജ്യത്ത് വിദ്യാഭ്യാസം കച്ചവടമായി മാറിയെന്ന് സുപ്രീംകോടതി (Supreme Court). വലിയ ബിസിനസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് വിദ്യാഭ്യാസ മേഖല. മെഡിക്കൽ കോളേജുകളിലെ ഫീസ് താങ്ങാനാവുന്നില്ല. ഇത് മൂലമാണ് വിദ്യാർത്ഥികൾക്ക് യുക്രൈന്‍ പോലുള്ള രാജ്യങ്ങളിലേക്ക് പോകേണ്ടി വരുന്നതെന്നും കോടതി നിരീക്ഷിച്ചു. 

പാതിമുറിഞ്ഞ അധ്യായന വർഷങ്ങൾക്ക് വിട; കൊവിഡ് കാലത്തെ അതിജീവിച്ച് കുട്ടികള്‍ സ്കൂളിലേക്ക്

തിരുവനന്തപുരം: രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,00,0 സ്‌കൂളുകൾ ഇന്ന് തുറന്നപ്പോള്‍ 43 ലക്ഷം കുട്ടികൾ പഠിക്കാനെത്തി. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്‌ളാസിൽ ചേർന്നിരിക്കുന്നത്. രണ്ടു വർഷം നടക്കാതിരുന്ന കായിക , ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. കഴക്കൂട്ടം ഗവേൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവം.

പാഠപുസ്തക, യൂണിഫോം വിതരണം 90ശതമാനം പൂർത്തിയായി.സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്തദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല.എല്ലാം പഠിക്കണം, എല്ലാവരും ഒന്നിച്ച് പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധം. ഭക്ഷണം പങ്കുവയ്കകരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും,
12നും 14നും ഇടിയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്.

അധ്യാപകരുടെ കുറവാണ് ഒരു പ്രതിസന്ധി.1.8ലക്ഷം അധ്യാപകരാണ് ഇന്ന് സ്കൂളിലേക്ക് എത്തുന്നത്. 353 പേരെ കഴിഞ്ഞദിവസം നിയമിച്ചു. എന്നാൽ വിരമിക്കലിനും പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ശേഷം എത്ര പേരുടെ കുറവുണ്ടെന്നതിൽ സർക്കാരിന് വ്യക്തമായ കണക്കില്ല. ദിവസ വേതനക്കാരെ നിയമിച്ച് അധ്യായനം മുടങ്ങാതെ നോക്കാനാണ് സർക്കാർ ശ്രമം. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റൽ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

`വില ഉയർത്താതെ രക്ഷയില്ല', പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ; വിതരണക്കാർക്ക് കത്തയച്ചു
പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്