മഹാരാഷ്ട്രയിൽ ​ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് 5 മരണം, ചികിത്സയിലുള്ളത് 149 പേർ, രോ​ഗികളുടെ എണ്ണത്തിൽ വർധന

Published : Feb 02, 2025, 12:15 PM ISTUpdated : Feb 02, 2025, 12:17 PM IST
മഹാരാഷ്ട്രയിൽ ​ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് 5 മരണം, ചികിത്സയിലുള്ളത് 149 പേർ, രോ​ഗികളുടെ എണ്ണത്തിൽ വർധന

Synopsis

മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരെ സിന്‍ഡ്രോം ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച 60 വയസുകാരായ രണ്ട്  പേരുടെ പരിശോധനാഫലം എത്തിയതോടെയാണിത്.

ദില്ലി: മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരെ സിന്‍ഡ്രോം ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച 60 വയസുകാരായ രണ്ട്  പേരുടെ പരിശോധനാഫലം എത്തിയതോടെയാണിത്. രണ്ടുമരണവും ജി ബി മൂലമെന്ന് മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി സ്ഥരീകരിച്ചു. ഒരു ചാർട്ടേർഡ് അക്കൗണ്ടന്‍റായ യുവാവ് അടക്കം മൂന്നുപേര്‍ നേരത്തെ മരിച്ചിരുന്നു. രോഗികളുടെ എണ്ണവും കൂടുകയാണ്. 

നിലവില്‍ 149 പേരാണ് വിവിധ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്നത്. ഇതില്‍ 80 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം രോഗികളുള്ളത് പൂനൈ മുന്‍സിപ്പൽ കോര്‍പറേഷന്‍ പരിധിയിലാണ്. രോഗാണുക്കള്‍ വെള്ളത്തിലൂടെയാണ് പകരുന്നതെന്ന് പരിശോധനയില്‍ മനസിലായിട്ടുണ്ട്. കേന്ദ്ര സംഘം ഇപ്പോഴും പൂനെയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. വലിയ ചിലവേറുന്ന ചികില്‍സ പൂര്‍ണ്ണമായും സൗജന്യമായി നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ