കനത്ത സുരക്ഷാ വലയത്തിനിടെ ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച അഞ്ച് ബം​ഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ, നാടുകടത്തും

Published : Aug 05, 2025, 08:45 AM IST
Red Fort

Synopsis

ജൂലൈ 15 മുതൽ ചെങ്കോട്ട പൊതുജനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് അവർ അവകാശപ്പെട്ടു.

ദില്ലി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിരിക്കെ, അനധികൃതമായി കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ്. ചെങ്കോട്ടയുടെ ആക്‌സസ് കൺട്രോൾ പോയിന്റിന് സമീപം വിന്യസിച്ചിരിക്കുന്ന പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്കക്, 20 നും 25 നും ഇടയിൽ പ്രായമുള്ള ഇവർ സാധുവായ പ്രവേശന പാസുകൾ ഹാജരാക്കിയില്ലെന്നും അനധികൃതമായി രാജ്യത്ത് താമസിക്കുന്നുവെന്നും കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. 

എല്ലാവരും അനധികൃത കുടിയേറ്റക്കാരാണെന്നും ഇവർ ചെങ്കോട്ട പരിസരത്ത് അനധികൃതമായി കടക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 4 ന് അഞ്ചുപേരെയും പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഡിസ്ട്രിക്റ്റ്) രാജ ബന്തിയ പറഞ്ഞു. ചോദ്യം ചെയ്യലിൽ, അവർ ഏകദേശം മൂന്ന് നാല് മാസം മുമ്പ് ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചതായും ദില്ലിയിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നതായും കണ്ടെത്തി. ജൂലൈ 15 മുതൽ ചെങ്കോട്ട പൊതുജനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് അവർ അവകാശപ്പെട്ടു. 

ബംഗ്ലാദേശി രേഖകൾ അവരിൽ നിന്ന് കണ്ടെടുത്തു. പക്ഷേ ചോദ്യം ചെയ്യലിൽ സംശയാസ്പദമായ വസ്തുക്കളോ പ്രവർത്തനമോ ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 15 ന് നടക്കുന്ന 78-ാമത് സ്വാതന്ത്ര്യദിന പരിപാടിക്ക് മുന്നോടിയായി തലസ്ഥാനത്തുടനീളം സുരക്ഷാ നടപടികൾ ഏർപ്പെടുത്തുന്നതിനിടെയാണ് ഈ സംഭവം. അനധികൃത കുടിയേറ്റക്കാരെ, പ്രത്യേകിച്ച് സെൻസിറ്റീവ് സ്ഥാപനങ്ങൾക്ക് സമീപം താമസിക്കുന്നവരെ തിരിച്ചറിഞ്ഞ് നാടുകടത്തുന്നതിനായി ദില്ലി പൊലീസ് പ്രത്യേക ഡ്രൈവ് ആരംഭിച്ചു. 

കേന്ദ്ര ഏജൻസികൾ അഞ്ച് പേരെയും ചോദ്യം ചെയ്തതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നിയമപരമായ പ്രോട്ടോക്കോൾ അനുസരിച്ച് ഇവരെ നാടുകടത്തുന്നതിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴ ഇടപാട്: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനടക്കം 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ: 3 ലക്ഷം രൂപ പിടികൂടി
വെറും 187 ഒഴിവുകൾ, യോ​ഗ്യത അഞ്ചാം ക്ലാസ്, പരീക്ഷക്കെത്തിയത് 8000ത്തിലധികം പേർ, റൺവേയിലിരുന്ന് പരീക്ഷയെഴുതി ഉദ്യോ​ഗാർഥികൾ