5 റോട്ട്‍വീലർ നായ്ക്കളുമായി റോഡിലിറങ്ങി 11കാരൻ; ഓട്ടോ ഡ്രൈവറെ ആക്രമിച്ചു, ​ഗുരുതര പരിക്ക്, ആശുപത്രിയിൽ

Published : Jun 03, 2025, 01:19 PM IST
5 റോട്ട്‍വീലർ നായ്ക്കളുമായി റോഡിലിറങ്ങി 11കാരൻ; ഓട്ടോ ഡ്രൈവറെ ആക്രമിച്ചു, ​ഗുരുതര പരിക്ക്, ആശുപത്രിയിൽ

Synopsis

ചെന്നൈ വണ്ണാരപ്പേട്ടിൽ നടുറോഡിൽ റോട്ട്‍വീലർ നായകളുടെ ആക്രമണം. ഓട്ടോ ‍ഡ്രൈവർക്ക് കടിയേറ്റു. കയ്യിൽ സാരമായി മുറിവേറ്റിട്ടുണ്ട്. 

ചെന്നൈ: ചെന്നൈ വണ്ണാരപ്പേട്ടിൽ നടുറോഡിൽ റോട്ട്‍വീലർ നായകളുടെ ആക്രമണം. ഓട്ടോ ‍ഡ്രൈവർക്ക് കടിയേറ്റു. കയ്യിൽ സാരമായി മുറിവേറ്റിട്ടുണ്ട്. വീട്ടിൽ വളർത്തുന്ന 5 നായ്ക്കളുമായി 11കാരനാണ് റോഡിലെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ജം​ഗ്ഷനോട് ചേർന്ന സ്ഥലത്ത് ഓട്ടോ സ്റ്റാന്റും പ്രവർത്തിക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന ഡ്രൈവറെയാണ് റോട്ട് വീലർ നായ്ക്കൾ ആക്രമിച്ചത്. 

ഇയാളുടെ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. ആളുകൾ ബഹളം വെച്ച്, വളരെ ബുദ്ധിമുട്ടിയാണ് നായ്ക്കളുടെ പിടിയിൽ നിന്ന് ഓട്ടോ ഡ്രൈവറെ രക്ഷിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം 5 വയസുള്ള പെൺകുട്ടിയെ സമാനമായ രീതിയിൽ 2 റോട്ട് വീലർ നായ്ക്കൾ ആക്രമിച്ചിരുന്നു. കുഞ്ഞിനെ അതിക്രൂമായിട്ടാണ് നായ്ക്കൾ മുറിവേൽപിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം