അഞ്ച് തൃണമൂല്‍ എംപിമാര്‍ ഏത് സമയവും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാം: ബിജെപി നേതാവ്

Published : Nov 21, 2020, 11:48 PM IST
അഞ്ച് തൃണമൂല്‍ എംപിമാര്‍ ഏത് സമയവും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാം: ബിജെപി നേതാവ്

Synopsis

തൃണമൂലിലെ കരുത്തനായ സുവേന്ദു അധികാരി കുറച്ചുനാളായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലാണ്. ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശക്തമാണെങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.   

കൊല്‍ക്കത്ത: അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഏത് നിമിഷവും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാമെന്ന് ബിജെപി നേതാവും എംപിയുമായ അര്‍ജുന്‍ സിംഗ്. തൃണമൂലിലെ മുതിര്‍ന്ന നേതാക്കളായ സൗഗത റോയ്, സുവേന്ദു അധികാരി എന്നിവര്‍ പട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞത് അഞ്ച് എംപിമാരെങ്കിലും ഏത് നിമിഷവും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചേക്കാം. ക്യാമറക്ക് മുന്നില്‍ സൗഗത റോയ് തൃണമൂലിന് വേണ്ടി സംസാരിച്ചേക്കാം. പക്ഷേ ക്യാമറ മാറ്റിയാല്‍ അദ്ദേഹം ഞങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കാമെന്നും അര്‍ജുന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 'വരും ദിവസങ്ങളില്‍ ബിജെപി ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കും. സുവേന്ദു അധികാരി ബിജെപിയില്‍ ചേരുന്ന ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ കഴിയില്ല. സര്‍ക്കാര്‍ താഴെ വീഴും'- അര്‍ജുന്‍ സിംഗ് വ്യക്തമാക്കി.

അതേസമയം, അര്‍ജുന്‍ സിംഗിന്റെ പ്രസ്താവനയെ സൗഗത റോയ് തള്ളി. മരിച്ചാല്‍ പോലും ബിജെപിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂലിലെ കരുത്തനായ സുവേന്ദു അധികാരി കുറച്ചുനാളായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലാണ്. ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശക്തമാണെങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല