ഒരു വർഷത്തിൽ തായ്ലാൻഡിലേക്ക് നടത്തിയത് 4 യാത്ര, വീട്ടുകാരിൽ നിന്ന് മറയ്ക്കാൻ കുതന്ത്രം, 51കാരൻ അറസ്റ്റിൽ

Published : Apr 16, 2025, 10:50 PM IST
ഒരു വർഷത്തിൽ തായ്ലാൻഡിലേക്ക് നടത്തിയത് 4 യാത്ര, വീട്ടുകാരിൽ നിന്ന് മറയ്ക്കാൻ കുതന്ത്രം, 51കാരൻ അറസ്റ്റിൽ

Synopsis

കഴിഞ്ഞ വർഷം ബാങ്കോക്കിലേക്ക് നടത്തിയ നാല് വിനോദ യാത്രയുടെ വിവരങ്ങൾ മറച്ച് വയ്ക്കാനായിരുന്നു 51കാരന്റെ പ്രവർത്തി

മുംബൈ: ബാങ്കോക്കിലേക്കുള്ള യാത്രാ വിവരം മറച്ചുവയ്ക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ 51കാരൻ അറസ്റ്റിൽ. ഞായറാഴ്ചയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 51കാരൻ അറസ്റ്റിലായത്. ഒരു ആഴ്ചയിലേറെ നീണ്ട ബാങ്കോക്ക് ട്രിപ്പിന്റെ വിവരങ്ങൾ മറച്ച് വയ്ക്കാനായി പാസ്പോർട്ടിലെ പേജുകൾ ഇയാൾ കീറി കളയുകയായിരുന്നു. പൂനെ സ്വദേശിയാണ് അറസ്റ്റിലായത്. 

കഴിഞ്ഞ വർഷം ബാങ്കോക്കിലേക്ക് നടത്തിയ നാല് വിനോദ യാത്രയുടെ വിവരങ്ങൾ മറച്ച് വയ്ക്കാനായിരുന്നു 51കാരന്റെ പ്രവർത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാസ്പോർട്ടിന് മനപൂർവ്വമായി കേട് വരുത്തിയതിനാണ് അറസ്റ്റ്. 1967ലെ പാസ്പോർട്ട് ആക്ട് അനുസരിച്ചാണ് വി കെ ഭലേറാവു എന്നയാളാണ് അറസ്റ്റിലായത്. ബിഎൻഎസ് 318 (എ) വിഭാഗവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ഇമിഗ്രേഷൻ അധികൃതർ  സ്ഥിര പരിശോധനയിലാണ് 51കാരനെ തടഞ്ഞുവയ്ക്കുന്നത്. പാസ്പോർട്ടിൽ നിന്ന് പേജുകൾ കാണാതായതിന് പിന്നാലെയായിരുന്നു ഇമിഗ്രേഷൻ അധികൃതർ ഇയാളെ തടഞ്ഞുവച്ചത്. തായ്ലാൻഡ് യാത്രയുടെ ഇമിഗ്രേഷൻ സ്റ്റാംപുകളോട് കൂടിയ പേജുകളാണ് ഇയാൾ പാസ്പോർട്ടിൽ നിന്ന് നീക്കിയത്. ചോദ്യം ചെയ്യലിൽ പാസ്പോർട്ടിലെ പേജ് നീക്കാനുള്ള കാരണം ഇയാൾ വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇയാളെ വിംഗ് ചാർജിന് കൈമാറിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം