സമുദ്രാതിർത്തി ലംഘിച്ചു; ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ പിടിയിലായി മലയാളികൾ ഉൾപ്പെടെ 61 മൽസ്യത്തൊഴിലാളികൾ

Published : Mar 20, 2022, 01:24 PM IST
സമുദ്രാതിർത്തി ലംഘിച്ചു; ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ പിടിയിലായി മലയാളികൾ ഉൾപ്പെടെ 61 മൽസ്യത്തൊഴിലാളികൾ

Synopsis

ഫെബ്രുവരി 22ന് പോയ സംഘം ഈ പന്ത്രണ്ടാം തിയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെയ്ൽസിൽ പിടിയിലായത്.  മത്സ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ ശക്തമായ ഇവിടെ നിയമനടപടികൾ നടക്കുകയാണ്.   അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ (african island)സെയ്‌ഷെൽസിൽ(seychelles) കുടുങ്ങി മലയാളികൾ(malayalees) ഉൾപ്പെടെ ഉള്ളവർ. 61 പേരാണ് സെയ്‌ഷെൽസിൽ കുടുങ്ങി മോചനം കാത്ത് ഇരിക്കുന്നത്. വിഴിഞ്ഞത്ത് നിന്ന് മീൻ പിടിക്കാൻ പോയി പിടിയിലായവർ. അഞ്ച് ബോട്ടുകളിലായെത്തിയ 61 തൊഴിലാളികളാണ് പിടിയിലായത്. 
 
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ഇവർ മൽസ്യബന്ധനത്തിന് പോയത്. ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങിയവരിൽ രണ്ടുപേർ മലയാളികളാണ്. അസംകാരായ അഞ്ചുപേരും ഉണ്ട്. ബാക്കി ഉള്ള തൊഴിലാളികളെല്ലാം തമിഴ്നാട്ടുകാർ ആണ്. 
 
നിയമനടപടികളിൽ കുരുങ്ങി പ്രതിസന്ധിയിലാകുമെന്നതിനാൽ അടിയന്തര ഉന്നത ഇടപെടലിനായി കാത്തിരിക്കുകയാണ് ഇവർ. ഇവർക്ക് വേണ്ട അടിയന്തര സഹായം വേൾഡ് മലയാളി ഫെഡറേഷൻ എത്തിച്ചു നൽകിയിട്ടുണ്ട്. 

ഫെബ്രുവരി 22ന് പോയ സംഘം ഈ പന്ത്രണ്ടാം തിയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെയ്ൽസിൽ പിടിയിലായത്.  മത്സ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ ശക്തമായ ഇവിടെ നിയമനടപടികൾ നടക്കുകയാണ്.   അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.  

വൻതുക പിഴയും ശക്തമായ കേസുകളുമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.  അങ്ങനെെയെങ്കിൽ നിയമക്കുരുക്കുകളിൽ മോചനവും ഉപജീവനവും പ്രതിസന്ധിയിലാകും.  ഇതൊഴിവാക്കാൻ അടിയന്തര ഇടപെടലാവശ്യപ്പെടുകയാണ് പെട്ടുകിടക്കുന്ന തൊഴിലാളികൾ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്