
ഹൈദരാബാദ്: തെലങ്കാന ശ്രീശൈലത്തു ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷനില്‍ തീപ്പിടുത്തം. അപകടത്തില്‍ കുടുങ്ങിയ ഒമ്പത് പേരും മരിച്ചു. കെട്ടിടത്തിനകത്ത് കുടുങ്ങിയവരാണ് മരിച്ചത്. ഇവരെ രക്ഷപ്പെടുത്താന്‍ എട്ടുമണിക്കൂറോളം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ലെന്നു അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് അസി. എന്‍ജിനീയര്‍മാരും ഉള്‍പ്പെടുന്നു. എന്‍ഡിആര്‍ഫും സിഐഎസ്എഫുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉത്തരവിട്ടു. 20ഓളം പേരാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ രക്ഷപ്പെടുകയും ഒമ്പത് പേര്‍ കുടുങ്ങുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam