
അഞ്ച് വർഷത്തെ ജയിൽവാസത്തിന് ശേഷം 98 കാരൻ മോചിതനായി. അയോധ്യയിലെ ജയിലിൽ ശിക്ഷയനുഭവിച്ചിരുന്ന റാം സൂരത്ത് എന്നയാളാണ് കഴിഞ്ഞദിവസം ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ഭവനഭേദനം, അക്രമം എന്നീ കേസുകൾക്ക് ഐപിസി 452, 323, 352 വകുപ്പുകൾ പ്രകാരമാണ് 2018ൽ ഇയാൾക്ക് ശിക്ഷ വിധിച്ചത്. ജയിലിൽ നിന്ന് യാത്രയയപ്പ് നൽകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാണ്. ഉത്തർപ്രദേശ് ജയിൽ മേധാവി ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തു. അയോധ്യ ജയിൽ ജില്ലാ സൂപ്രണ്ട് ശശികാന്ത് മിശ്ര പുത്രവതാണ് റാം സൂറത്തിന് യാത്രയയപ്പ് നൽകിയത്. കാറിലാണ് ഇദ്ദേഹത്തെ വീട്ടിലേക്ക് മടക്കിയത്. 2022 ഓഗസ്റ്റിൽ കൊവിഡ് ബാധയെ തുടർന്ന് 90 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam