അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കി 99 വയസുള്ള മുത്തശ്ശി: വീഡിയോ ഏറ്റെടുത്ത് സൈബർ ലോകം

Web Desk   | Asianet News
Published : May 30, 2020, 10:36 PM IST
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കി 99 വയസുള്ള മുത്തശ്ശി: വീഡിയോ ഏറ്റെടുത്ത് സൈബർ ലോകം

Synopsis

ലോക്ഡൗണില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി റൊട്ടിയും സബ്‌സിയും ഫോയില്‍ ഷീറ്റില്‍ പൊതിഞ്ഞെടുക്കുകയാണ് ഈ മുത്തശ്ശി. 

മുംബൈ: ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ അടച്ചതോടെ അതിഥി തൊഴിലാളികൾ എല്ലാവരും സ്വന്തം ദേശങ്ങളിലേക്ക് പോകുകയാണ്. ആവശ്യത്തിനുള്ള വാഹന സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പലരും കാൽ നടയായിട്ടാണ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. 

ഈ അവസരത്തിൽ അതിഥി തൊഴിലാളികൾക്ക്  ഭക്ഷണമൊരുക്കുന്ന 99 വയസുള്ള മുത്തശ്ശിയുടെ വീഡിയോ ആണ് വൈറലാകുന്നത്. മുംബൈയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ലോക്ഡൗണില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി റൊട്ടിയും സബ്‌സിയും ഫോയില്‍ ഷീറ്റില്‍ പൊതിഞ്ഞെടുക്കുകയാണ് ഈ മുത്തശ്ശി. 

കറാച്ചി ആസ്ഥാനമായുള്ള അഭിഭാഷകൻ സാഹിദ് എഫ്. ഇബ്രാഹിം ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് മുത്തശ്ശിയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ
സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്