ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യ ശ്രമം; സ്റ്റൂൾ മറിഞ്ഞ് കയർ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു

Published : Apr 03, 2024, 08:46 AM IST
ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യ ശ്രമം; സ്റ്റൂൾ മറിഞ്ഞ് കയർ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു

Synopsis

ഏപ്രിൽ ഒന്നായ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്. സ്റ്റൂളിൽ കയറി നിന്നാണ് വിദ്യാർഥിയായ അഭിഷേക് കൂട്ടുകാരെ വിളിക്കുന്നത്. കയർ കഴുത്തിലിട്ട് വീഡിയോ കോൾ ചെയ്യുന്നതിനിടെ സ്റ്റൂൾ മറിഞ്ഞ് കയർ കഴുത്തി കുരുങ്ങിയാണ് മരണം സംഭവിച്ചത്. ഉടൻ തന്നെ സുഹൃത്തുക്കളെത്തി അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ഇൻഡോർ: ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. മധ്യ പ്രദേശിലെ ഇൻഡോറിലാണ് പ്ലസ് വൺ വിദ്യാർഥിയായ അഭിഷേക് അബദ്ധത്തിൽ മരിച്ചത്. സുഹൃത്തുക്കളെ വീഡിയോ കോളിൽ വിളിച്ച് താൻ മരിക്കുകയാണെന്ന് പറഞ്ഞ് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു 18കാരൻ. എന്നാൽ സ്റ്റൂൾ തെന്നിമാറി കയർ കഴുത്തിൽ മുറുകയായിരുന്നു.

ഏപ്രിൽ ഒന്നായ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്. സ്റ്റൂളിൽ കയറി നിന്നാണ് വിദ്യാർഥിയായ അഭിഷേക് കൂട്ടുകാരെ വിളിക്കുന്നത്. കയർ കഴുത്തിലിട്ട് വീഡിയോ കോൾ ചെയ്യുന്നതിനിടെ സ്റ്റൂൾ മറിഞ്ഞ് കയർ കഴുത്തി കുരുങ്ങിയാണ് മരണം സംഭവിച്ചത്. ഉടൻ തന്നെ സുഹൃത്തുക്കളെത്തി അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഭിഷേകിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

'രണ്ട് കൈകൾകൊണ്ടും ടിടിഇയെ പിന്നിൽ നിന്ന് തള്ളി'; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി, എഫ്ഐആർ വിവരങ്ങൾ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി