മോദി സർക്കാർ നിയോ ഫാസിസ്റ്റെന്ന് എ വിജയരാഘവൻ; 'ഫാസിസ്റ്റ് സർക്കാരെന്ന് സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല'

Published : Feb 25, 2025, 12:26 PM ISTUpdated : Feb 25, 2025, 12:33 PM IST
മോദി സർക്കാർ നിയോ ഫാസിസ്റ്റെന്ന് എ വിജയരാഘവൻ; 'ഫാസിസ്റ്റ് സർക്കാരെന്ന് സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല'

Synopsis

കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ നിയോ ഫാസിസ്റ്റ് സർക്കാരെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ നിയോ ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. മോദി സർക്കാരിനോടുള്ള നയസമീപനങ്ങളിൽ മയപ്പെടുത്തൽ ഉണ്ടാകില്ല. കേന്ദ്രത്തിലേത് ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല. നിയോ ഫാസിസ്റ്റ് സർക്കാർ എന്നാണ് നിലപാട്. ഹിറ്റ്ലറും മുസോളിനിയും ഒക്കെയാണ് ഫാസിസ്റ് സർക്കാരുകൾ നയിച്ചിരുന്നതെന്നും വിജയരാഘവൻ വിശദീകരിച്ചു.

ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന് നിയോ ഫാസിസ്റ്റ് നിലപാടാണുള്ളത്. കൃത്യമായി വിശകലനം ചെയ്താണ് ഈ നിലപാട് എടുത്തത്. ഈ കാര്യത്തിൽ സി പി ഐ ക്ക് അവരുടേതായ രീതിയിൽ വിശകലനം നടത്താൻ ഉള്ള അവകാശമുണ്ട്. അതിൽ പ്രതികരിക്കേണ്ടതില്ല. ബിജെപി ഈ നിലപാടിനെ സ്വാഗതം ചെയ്തത് അവർക്ക് കാര്യങ്ങൾ മനസ്സിലാവാത്തത് കൊണ്ടാണെന്നും  രമേശ് ചെന്നിത്തല എതിർക്കുന്നത് വിവരമില്ലായ്മ കൊണ്ടാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

ഒന്നും തരാതെ കേരളത്തെ തകർക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമം. ദുരന്ത സമയത്ത് മോദി വയനാട്ടിൽ വന്നപ്പോൾ മാധ്യമങ്ങൾ വടിയും കോലുമായി പോയി. ഒരു രൂപ പോലും മോദി തന്നില്ല. ദില്ലിയിൽ ഇരിക്കുന്ന ബി ജെ പിക്കാരെപോലെ വൃത്തികെട്ടവന്മാർ വേറെ എവിടെയെങ്കിലും ഉണ്ടോ? ഇരിക്കുന്ന സ്ഥലത്തിന്റെ മഹത്വം അവർക്ക് അറിയില്ല. നാട്ടിൽ ഏത് വികസനം കൊണ്ടു വന്നാലും ആദ്യം സമരം തുടങ്ങുന്നത് ജമാ അത്തെ ഇസ്ലാമി. ദേശീയ പാത നിർമാണത്തിൽ കുഴി എണ്ണലാണ് മാധ്യമങ്ങളുടെ പണി. കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടിനെ യുഡിഎഫ് എതിർക്കുന്നില്ല. അവർ ഈ ചാൻസിൽ ഇടതിനെ തകർക്കാനാണ് നോക്കുന്നത്. എ ഐ വരുമ്പോൾ തൊഴിൽ നഷ്ടം ഉണ്ടാകും. എന്നാൽ ചില പുതിയ സാധ്യതകളും ഉണ്ടാകും. 

ആശ വർക്ക‍ർമാർ പാവങ്ങളാണ്. അവർ സംസ്ഥാന സർക്കാരിന്റെ പരിധിയിലല്ല. അവർക്ക് ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്നത് കേരളത്തിലാണ്. അവരുടെ കാര്യത്തിൽ കേരളം അനുഭാവപൂർവമായ സമീപനം സ്വീകരിച്ചു. മാധ്യമങ്ങളുടെ പിന്തുണയോടെ കുറച്ചു പേരെ തിരുവനന്തപുരത്ത് ഇരുത്തിയിരിക്കുകയാണ്. പിണറായിക്ക് എതിരെ തിരിക്കാൻ ആണ് ശ്രമം. ഇത്തരം സ്പോൺസർഡ് സമരങ്ങൾ ഇനി ധാരാളം ഉണ്ടാകും. തെരഞ്ഞെടുപ്പ് വരികയാണ്. നേരത്തെ തെരെഞ്ഞടുപ്പിന് തൊട്ടുമുൻപ് തലകുത്തി മറിഞ്ഞും ഉരുണ്ടു കിടന്നും സമരം നടത്തിയിട്ടുണ്ട്. എന്നിട്ടെന്തുണ്ടായി? മാനദണ്ഡം അനുസരിച്ചാണ് പി എസ് സി അംഗങ്ങൾക്ക് ശമ്പളം ഉയർത്തിയത്. യു ഡി എഫ് ഭരണത്തിലേതു പോലെ അവരെ അഴിമതിക്കാരാക്കുകയാണോ വേണ്ടത്. മാന്യമായി പോകാനുള്ള കാര്യങ്ങൾ ചെയ്യണ്ടേ. മുഖ്യമന്ത്രി ഒരു തെറ്റായ കാര്യത്തിനും കൂട്ടുനിൽക്കില്ലെന്നു ഉറപ്പാണ്. 

ആന കാട്ടിൽ നിന്നിറങ്ങിയാൽ അതിന്റെ അടുത്തെങ്ങും പോകരുത്. വന്യ മൃഗങ്ങളുടെ എണ്ണം വർധിച്ചു. മൈസൂർ നഗരത്തിൽ വരെ ആനയുണ്ട്. ആന ആളുകളെ ആക്രമിച്ചാൽ ആനയുടെ ഉടമസ്ഥൻ പിണറായി എന്ന് പറഞ്ഞാണ് ഇറങ്ങുന്നത്. കൊയിലാണ്ടിയിൽ ആന കാരണം ആളുകൾ മരിച്ചപ്പോൾ പിണറായിയുടെ ആന കൊന്നെന്നു ആരും പറഞ്ഞില്ല. പിണറായിയുടെ നിയമം അല്ല. മോദിയുടെ നിയമം ആണ് കാട്ടിൽ. 

കോൺഗ്രസിലെ എഴുത്തും വായനയും ഉള്ള ആളാണ് ശശി തരൂർ. അദ്ദേഹം കേരളത്തെ കുറിച്ച് നന്നായി എഴുതിയതോടെ രമേശ് ചെന്നിത്തലയും വിഡി സതീശനും പറയുന്നതല്ല സത്യമെന്ന് ജനം മനസിലാക്കി. സത്യം പറയുന്നവർ പാർട്ടിയിൽ വേണ്ടെന്നാണ് കോൺഗ്രസ്‌ നിലപാടെന്നും അദ്ദേഹം വിമർശിച്ചു.

 

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ