ജലന്ധറിൽ 25 വർഷത്തിന് ശേഷം കനത്ത തോൽവി ഏറ്റുവാങ്ങി കോൺഗ്രസ്; എഎപിക്ക് മിന്നും ജയം

Published : May 13, 2023, 03:06 PM IST
ജലന്ധറിൽ 25 വർഷത്തിന് ശേഷം കനത്ത തോൽവി ഏറ്റുവാങ്ങി കോൺഗ്രസ്; എഎപിക്ക് മിന്നും ജയം

Synopsis

ശന്തോക് സിങ് ചൗധരിയുടെ ഭാര്യ കരംജിത് കൗറിനെയാണ് മണ്ഡലത്തിൽ കോൺഗ്രസ് മത്സരിപ്പിച്ചത്

ദില്ലി: പഞ്ചാബിലെ ജലന്ധർ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തോൽവി. 1998 ന് ശേഷം ആദ്യമായി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. ആംആദ്മി പാർടി സ്ഥാനാർത്ഥി 58,647 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഇവിടെ നിന്നും ലോക്സഭയിലേക്ക് വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ സുശീൽ കുമാർ റിങ്കുവാണ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചത്.

കോൺഗ്രസ് സ്ഥാനാർത്ഥി കരംജിത് കൗറിന് മണ്ഡലത്തിൽ 2.43 ലക്ഷം വോട്ടാണ് നേടാനായത്. ശിരോമണി അകാലിദൾ സ്ഥാനാർത്ഥി ഡോ. സുഖ്‌വീന്ദർ സുഖി 1.58 ലക്ഷം വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി. ബിജെപി സ്ഥാനാർത്ഥി ഇന്ദർ ഇഖ്ബാൽ സിങ് അത്‌വാൽ 1.34 ലക്ഷം വോട്ട് നേടി നാലാമതായി. കോൺഗ്രസ് എംപി ശന്തോക് സിങ് ചൗധരിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ശന്തോക് സിങ് ചൗധരിയുടെ ഭാര്യ കരംജിത് കൗറിനെയാണ് മണ്ഡലത്തിൽ കോൺഗ്രസ് മത്സരിപ്പിച്ചത്. എന്നാൽ എഎപി മുൻ കോൺഗ്രസ് എംഎൽഎയായ സുശീൽ കുമാർ റിങ്കുവിനെ രംഗത്തിറക്കി മണ്ഡലം പിടിക്കുകയായിരുന്നു. 

PREV
click me!

Recommended Stories

സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന
'ഞാൻ എന്‍റെ വസ്ത്രങ്ങളെല്ലാം കൗണ്ടറിൽ ഊരിയെറിയും', എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് യാത്രക്കാരൻ; ദില്ലിയിൽ ഇൻഡിഗോയ്ക്കെതിരെ പ്രതിഷേധം