പഞ്ചാബിൽ ഇഡി സംഘത്തിന് നേരെ ആക്രമണം; ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയ വാഹനം തകർത്ത് എഎപി പ്രവർത്തകർ

Published : Sep 24, 2026, 07:51 PM IST
ed vehicle attack

Synopsis

പഞ്ചാബിലെ മൊഹാലിയിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആം ആദ്മി പ്രവർത്തകരുടെ ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്ര സർക്കാർ വേട്ടയാടുകയാണെന്നാണ് എഎപി പ്രവർത്തകരുടെ ആരോപണം.

ചണ്ഡിഗഡ്: പഞ്ചാബിൽ ഇഡി സംഘത്തിന് നേരെ ആം ആദ്മി പ്രവർത്തകരുടെ ആക്രമണം. ഉദ്യോഗസ്ഥർ എത്തിയ വാഹനം പ്രവർത്തകർ തകർത്തു. ഗ്രേറ്റർ മൊഹാലി ഏരിയ ഡെവലപ്‌മെന്‍റ് അതോറിറ്റി (ജി എം ഡി എ) ഓഫീസിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു സംഘം. കള്ളപ്പണം വെളുപ്പിക്കൽ, കുടിശ്ശിക ഒഴിവാക്കൽ, ഭൂമി തരംമാറ്റ ലംഘനങ്ങൾ എന്നിവ അന്വേഷിക്കാൻ എത്തിയ സംഘത്തെയാണ് എ എ പി പ്രവർത്തകർ ആക്രമിച്ചത്.

ഇഡി റെയ്ഡ് മൂന്നാം ദിവസത്തിൽ എത്തിയപ്പോഴാണ് ആൾക്കൂട്ടം അക്രമാസക്തരായത്. ഇഡി ഉദ്യോഗസ്ഥർ എത്തിയ വാഹനത്തിന്‍റെ ടയറുകൾ കുത്തിക്കീറുകയും ചില്ലുകൾ തകർക്കുകയും ചെയ്തു. പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ തകർത്ത് ഓഫീസിലേക്ക് ഇരച്ചെത്തുകയായിരുന്നു. തുടർന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ് എസ് പി) വരുൺ ശർമയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പ്രതിഷേധക്കാരെ നേരിട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും സംസ്ഥാന സർക്കാരിനെ വേട്ടയാടുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മുൻ മന്ത്രി സത്യേന്ദ്ര ജെയിന്‍റെ ചണ്ഡിഗഡിലെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത് പ്രവർത്തകരെ പ്രകോപിപ്പിച്ചു. സത്യേന്ദ്ര ജെയിൻ സ്ഥലത്തില്ലാത്തപ്പോൾ വീടിന്‍റെ പൂട്ട് തകർത്താണ് ഇഡി സംഘം അകത്തു കയറിയതെന്ന് ആരോപണം ഉയർന്നു. റെയ്ഡിനിടെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരെ അനധികൃതമായി തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി എത്തി. റെയ്ഡിൽ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നെന്ന് രാഹുൽ ​ഗാന്ധിക്ക് പറയാനാകുമോ? ചോദ്യവുമായി ബിജെപി
മകൻ വിടപറഞ്ഞിട്ട് ഒരുമാസം; വിധവയായ മരുമകൾക്ക് പുതിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി വീട്ടമ്മ