'സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ മുതല്‍ അധ്യാപകര്‍ വരെ';രാജ്യത്തെ അറുപതോളം സ്ത്രീകളും പെഗാസസ് നിരീക്ഷണത്തില്‍

By Web TeamFirst Published Jul 24, 2021, 8:32 PM IST
Highlights

ഭീമ കൊറേഗാണ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വക്കീൽ സുരേന്ദ്ര ഗാഡ്ലിങ്ങിന്റെ ഭാര്യ മിനാൽ ഗാഡ്ലിംഗിന്റെയടക്കം പേര് പട്ടികയിലുണ്ട്. ട്രൈബൽ ആക്ടിവിസ്റ്റ് സോണി സൊരിയുടെ നമ്പറും പട്ടികയിലുണ്ട്

ദില്ലി: പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് സമൂഹത്തിന്റെ വിവിധ തലത്തിലുളള അറുപതിലധികം സ്ത്രീകളുടെ ഫോൺ ചോർത്തിയതായി വെളിപ്പെടുത്തൽ. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവർ പട്ടികയിലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്ത്രീകളുടെയും ഫോൺ പെഗാസസ് ചോർത്തിയെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു. 

ഭീമ കൊറേഗാണ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വക്കീൽ സുരേന്ദ്ര ഗാഡ്ലിങ്ങിന്റെ ഭാര്യ മിനാൽ ഗാഡ്ലിംഗിന്റെയടക്കം പേര് പട്ടികയിലുണ്ട്. ട്രൈബൽ ആക്ടിവിസ്റ്റ് സോണി സൊരിയുടെ നമ്പറും പട്ടികയിലുണ്ട്. അവിഭക്ത ജമ്മു കശ്മീരിലെ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയുടെ ഫോൺ നിരീക്ഷണത്തിലാക്കിയതായി നേരത്തെ പുറത്ത് വന്നിരുന്നു. 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ രഞ്ജൻ ഗോഗോയിക്കെതിരെ പരാതി നൽകിയ യുവതിയുടെ ഫോണും നിരീക്ഷണത്തിലായിരുന്നതായി  ദി വയ‌ർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!