
ഫോട്ടോ: ഡോ. രാജ്‌ശരൺ ഷാഹി, യജ്ഞവൽക്യ ശുക്ല
ദില്ലി: ആർഎസ്എസിന്റെ വിദ്യാർഥി സംഘടനയായ അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് ദേശീയ അധ്യക്ഷനായി ഡോ. രാജ്‌ശരൺ ഷാഹിയും (ഉത്തർപ്രദേശ് ) ദേശീയ ജനറൽ സെക്രട്ടറിയായി യജ്ഞവൽക്യ ശുക്ലയും (ബീഹാർ) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സംഘടനാ തെരഞ്ഞെടുപ്പ് ഓഫീസർ സി.എൻ. പട്ടേലാണ് പട്ടിക പുറത്തിറക്കിയത്. രണ്ട് തസ്തികകളുടെയും കാലാവധി ഒരു വർഷത്തേക്കായിരിക്കും. ദില്ലിയിൽ 2023 ഡിസംബർ 7,8,9,10 തീയ്യതികളിൽ നടക്കുന്ന 69-ാമത് ദേശീയ സമ്മേളനത്തിൽ ഇരുവരും ചുമതലയേറ്റെടുക്കും.
ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയാണ് രാജ്‌ശരൺ ഷാഹി. ലഖ്നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കർ സർവകലാശാലയിൽ വിദ്യാഭ്യാസ വിഭാഗം അധ്യാപകനുമാണ്. ജാർഖണ്ഡിലെ ഗർഹ്വ ജില്ലയിൽ നിന്നുളള യജ്ഞവൽക്യ ശുക്ല റാഞ്ചി സർവകലാശാലയിൽ നിന്നും ഭൂമിശാസ്ത്രത്തിൽ പിഎച്ച്ഡി പൂർത്തിയാക്കി. എബിവിപി ജാർഖണ്ഡ് സംഘടനാ സെക്രട്ടറിയായും, ബീഹാർ മേഖലാ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam