സമര വിജയത്തിൽ കേക്ക് മുറിച്ച് ആഘോഷം, ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച് പ്രവർത്തകർ മടങ്ങി

Published : Jul 25, 2026, 10:20 PM IST
celebration cjp

Synopsis

ധർമേന്ദ്ര പ്രധാൻ രാജിവച്ചതിലെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച ശേഷമാണ് സി ജെ പി പ്രവർത്തകർ മടങ്ങിയത്. സി ജെ പിയുടെ സമര വോളന്റീർമാർ ചേർന്നാണ് സമരപന്തൽ പൊളിച്ചത്.

ദില്ലി: നീറ്റ് ക്രമക്കേടുകളെത്തുടർന്നുള്ള പ്രക്ഷോഭം വിജയിച്ചത് ആഘോഷമാക്കി സി ജെ പി പ്രവർത്തകർ മടങ്ങി. ധർമേന്ദ്ര പ്രധാൻ രാജിവച്ചതിലെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച ശേഷമാണ് സി ജെ പി പ്രവർത്തകർ മടങ്ങിയത്. സി ജെ പിയുടെ സമര വോളന്റീർമാർ ചേർന്നാണ് സമരപന്തൽ പൊളിച്ചത്. സമരത്തിനെത്തിയവരെല്ലാം ആഹ്ളാദം പങ്കിട്ട ശേഷമാണ് പിരിഞ്ഞു പോയത്. 

അതേസമയം ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ പുതിയ വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചു. പ്രധാന്‍റെ രാജിക്ക് പിന്നാലെ അതിവേഗമാണ് കേന്ദ്ര തീരുമാനം വന്നത്. കാബിനറ്റ് മന്ത്രിയായ പ്രള്‍ഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം പ്രള്‍ഹാദ് ജോഷിയുടെ നിയമനം അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. കര്‍ണാടകയിലെ ധാര്‍വാഡില്‍ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. നിലവില്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെയും, നവ-പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിയായി അദ്ദേഹം സേവനമനുഷ്‌കരിക്കുന്നുണ്ട്. സി ജെ പിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ ഇന്ന് ഉച്ചയ്ക്കാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി സ്വീകരിച്ചിരുന്നു. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാർ തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു. ഒടുവിൽ ഇന്ന് ഉച്ചയോടെ പ്രധാൻ സ്വയം രാജി പ്രഖ്യാപിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരാതി നല്‍കി ബാങ്ക് മാനേജർ, മുൻ കേന്ദ്ര മന്ത്രിയുടെ മകൾ മുഖത്തടിച്ചു, കേസെടുത്ത് പൊലീസ്
അതിവേഗം തീരുമാനം, പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ തീരുമാനം