വിജയ്ക്ക് പിന്നാലെ ധനുഷും? ആൾക്കൂട്ടം മാത്രമാകാതെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകാൻ ആരാധകർക്ക് നിർദ്ദേശം

Published : Jul 27, 2026, 08:56 AM IST
Dhanush

Synopsis

ആരാധകരോട് വെറുമൊരു സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനസേവനത്തിലേക്കും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലേക്കും ശ്രദ്ധ തിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് താരം നടത്തിയ പ്രസംഗമാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്

ചെന്നൈ:രാഷ്ട്രീയ പ്രവേശന സൂചനകളുമായി നടൻ ധനുഷ്. പ്രാദേശികമായി ക്ഷേമപ്രവർത്തനങ്ങളിൽ സജീവം ആകണമെന്നും ആളുകളുടെ ആവശ്യം മനസിലാക്കി ഇടപെടണമെന്നുമുള്ള രക്തദാന ക്യാംപിൽ ധനുഷിന്റെ പ്രസംഗം ചർച്ചയാകുന്നു. ചുറ്റുമുള്ള കുടുംബങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കണം ആൾക്കൂട്ടം മാത്രമാകാതെ ഉത്തരവാദിത്തവും ഏറ്റെടുക്കണം എന്നും താരം ആരാധകർക്ക് നിർദേശം നൽകിയിട്ടുള്ളത്. മികച്ച മറ്റ് സിനിമകൾ ഉണ്ടായിരുന്നു എന്നത് സത്യമാണ്, അർഹതയുള്ള തന്റെ സിനിമകൾ മുൻപ് തഴയപ്പെട്ടിട്ടുണ്ട് , തമിഴ് താരത്തിനുള്ള അംഗീകാരം ആഘോഷിക്കൂ എന്നുമാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കും ധനുഷ് മറുപടി നൽകുന്നത്.

ആരാധകരോട് വെറുമൊരു സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനസേവനത്തിലേക്കും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലേക്കും ശ്രദ്ധ തിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് താരം നടത്തിയ പ്രസംഗമാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴകം'ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് 'വിജയ് മക്കൾ ഇയക്കം' എന്ന സംഘടനയിലൂടെ വർഷങ്ങളോളം ഇത്തരം സാമൂഹിക സേവനങ്ങളിൽ സജീവമായിരുന്നു. വിജയിയുടെ അതേ പാത പിന്തുടർന്ന് ധനുഷും രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റ് മാർക്ക് കുറഞ്ഞു, വിദ്യാർഥിനി ജീവനൊടുക്കി
Malayalam News Live: വിജയ്ക്ക് പിന്നാലെ ധനുഷും? ആൾക്കൂട്ടം മാത്രമാകാതെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകാൻ ആരാധകർക്ക് നിർദ്ദേശം