അധിര്‍ രഞ്ജന്‍ ചൗധരി ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും

Published : Jul 14, 2021, 06:48 PM IST
അധിര്‍ രഞ്ജന്‍ ചൗധരി ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും

Synopsis

തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അധിര്‍ രഞ്ജനെ ഒഴിവാക്കിയാല്‍ ബംഗാളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റില്ല. അധിര്‍ രഞ്ജനെ ഇപ്പോള്‍ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി നയരൂപീകരണ സമിതി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ വാദിച്ചു. 

തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അധിര്‍ രഞ്ജനെ ഒഴിവാക്കിയാല്‍ ബംഗാളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം, ഇന്ധന വിലവര്‍ധന, കാര്‍ഷിക നിയമങ്ങളടക്കമുള്ള വിഷയങ്ങള്‍ വര്‍ഷകാല സമ്മേളനത്തില്‍ ഉന്നയിക്കാന്‍ നയരൂപീകരണ സമിതി തീരുമാനിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം
വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട