ബാർജ് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് അഫ്കോൺ കമ്പനി

By Web TeamFirst Published May 21, 2021, 10:33 PM IST
Highlights

10 വർഷം വരെയുള്ള ശമ്പളമാണ് നൽകുക. ഒഎന്‍ജിസിയിൽ നിന്ന് കരാറെടുത്ത കമ്പനികളിലൊന്നാണ് അഫ്കോൺ. 

ബാർജ് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് അഫ്കോൺ കമ്പനി. ശേഷിച്ചിരുന്ന കാലയളവിൽ ലഭിക്കേണ്ടിയിരുന്ന ശമ്പളം മുഴുവൻ നൽകും.10 വർഷം വരെയുള്ള ശമ്പളമാണ് നൽകുക. ഒഎന്‍ജിസിയിൽ നിന്ന് കരാറെടുത്ത കമ്പനികളിലൊന്നാണ് അഫ്കോൺ. മരിച്ച എഡ്വിൻ ആൻറണി അഫ്കോൺ ജീവനക്കാരനാണ്.

മരിച്ചവരുടെയും കാണാതായവരുടേയും കുടുംബങ്ങൾക്ക് 2 ലക്ഷവും പരിക്കേറ്റവർക്ക് 1 ലക്ഷവും ഒഎന്‍ജിസിയുടെ സഹായധനം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ അഞ്ച് മലയാളികളാണ് മരിച്ചത്. കൊല്ലം സ്വദേശി എഡ്വിൻ, തൃശ്ശൂർ സ്വദേശി അർജുൻ, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായീൽ എന്നിവരാണ് മരിച്ചവരിലെ മലയാളികള്‍.  

ഇതുവരെ 51 പേരാണ് ബാർജ് അപകടത്തിൽ മരിച്ചത്. കാണാതായ 25 പേർക്കായി തിരച്ചിൽ തുടരുകയാണ്. ചുഴിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാർജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

click me!