'ചോദ്യങ്ങൾ ഉന്നയിക്കണം, ചില സമയങ്ങളിൽ എതിർപ്പ് ആവശ്യം'; പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ ഭാ​ഗമെന്ന് മോഹൻ ഭാഗവത്

Published : Aug 15, 2026, 01:03 PM IST
mohan bhagavat

Synopsis

നേരത്തെ മുംബൈയിൽ ജെൻസികളോട് സംവദിക്കവെ മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. ഇന്ന് നാഗ്പൂരിൽ പ്രാദേശിക മാധ്യമത്തിന്റെ സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദില്ലി: പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. സമൂഹത്തിൽ വ്യത്യസ്ത ആശയങ്ങളും അത് പ്രകടിപ്പിക്കാൻ വ്യത്യസ്ത വഴികളും ഉണ്ടാകും. എതിർപ്പുകൾ സ്വാഭാവികമാണ്. പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അതിന്റെ ഭാഗമാണ്. സർവ്വശക്തിയും എടുത്ത് അതിനെ പിന്തുണയ്ക്കണമെന്നും ആർ എസ് എസ് തലവൻ നാഗ്പൂരിൽ പറഞ്ഞു. രാജ്യത്തിന്റെ ജനസംഖ്യയിൽ ഏറിയ പങ്കും യുവാക്കളാണ്. അവരെ ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ പ്രയോജനം ഉണ്ടാകും. മറിച്ചായാൽ അവർ സമൂഹത്തിന് ഭാരമായി മാറുമെന്നും മോഹൻ ഭാഗവത് കൂട്ടിചേർത്തു. നേരത്തെ മുംബൈയിൽ ജെൻസികളോട് സംവദിക്കവെ മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. ഇന്ന് നാഗ്പൂരിൽ പ്രാദേശിക മാധ്യമത്തിന്റെ സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഴിമതി വിരുദ്ധതയിൽ ഊന്നി മുഖ്യമന്ത്രി വിജയ്, ആദ്യ സ്വാതന്ത്ര്യദിന സന്ദേശം; ശ്രദ്ധേയമായി തൃഷയുടെ സാന്നിദ്ധ്യം
ഭാര്യയുമായി തർക്കം, 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്, കേസ്, കുട്ടിയെ കണ്ടെത്താനായില്ല