രാഹുല്‍ ഗാന്ധി വയനാടിനോട് ചെയ്ത ചതിക്ക് റായ്‍ബറേലി മറുപടി നല്‍കുമെന്ന് ദിനേഷ് പ്രതാപ് സിംഗ്

Published : May 09, 2024, 08:11 PM IST
രാഹുല്‍ ഗാന്ധി വയനാടിനോട് ചെയ്ത ചതിക്ക് റായ്‍ബറേലി മറുപടി നല്‍കുമെന്ന് ദിനേഷ് പ്രതാപ് സിംഗ്

Synopsis

റായ്ബറേലിയിൽ രാഹുൽ ഗാന്ധി തോൽക്കും, കള്ളന്‍റെ പണിയാണ് രാഹുൽ വയനാട്ടിൽ കാട്ടിയത്, തെരഞ്ഞെടുപ്പ് കഴിയും വരെ മിണ്ടാതിരുന്നു,  തുണി മാറുന്നത് പോലെയാണ് രാഹുൽ മണ്ഡലങ്ങൾ മാറുന്നതെന്നും ദിനേഷ് പ്രതാപ് സിംഗ്

ദില്ലി: റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് വയനാടിനോട് ചെയ്യുന്ന ചതിയാണെന്നും ഇതിന് റായ്‍ബറേലിയില്‍ മറുപടി കിട്ടുമെന്നും മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗ്.

റായ്ബറേലിയിൽ രാഹുൽ ഗാന്ധി തോൽക്കും, കള്ളന്‍റെ പണിയാണ് രാഹുൽ വയനാട്ടിൽ കാട്ടിയത്, തെരഞ്ഞെടുപ്പ് കഴിയും വരെ മിണ്ടാതിരുന്നു,  തുണി മാറുന്നത് പോലെയാണ് രാഹുൽ മണ്ഡലങ്ങൾ മാറുന്നത്, വോട്ട് വാങ്ങും പോകും എന്ന ഗാന്ധി കുടുംബത്തിന്‍റെ പാരമ്പര്യം ഇനി തുടരില്ല, മോദിയും, യോഗിയും ചെയ്ത കാര്യങ്ങൾ മതി തനിക്ക് ജയിക്കാൻ, റായ്ബറേലിയിൽ താമര വിരിയുമെന്നും ദിനേഷ് പ്രതാപ്‌ സിംഗ്.

2019ല്‍ സോണിയാ ഗാന്ധിയോട് റായ്‍ബറേലിയില്‍ പരാജയപ്പെട്ടയാളാണ് ദിനേഷ് പ്രതാപ് സിംഗ്. 1,67,000 വോട്ടുകള്‍ക്കാണ് അന്ന് സോണിയാ ഗാന്ധി ദിനേഷ് പ്രതാപ് സിംഗിനെ തോല്‍പിച്ചത്. എന്നാലിക്കുറി റായ്‍ബറേലിയില്‍ താൻ മുന്നേറുമെന്നാണ് ഇദ്ദേഹത്തിന്‍റെ അവകാശവാദം. 

Also Read:- തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം; 'പോളിങ് വിവരങ്ങള്‍ കൃത്യമായി നല്‍കിയില്ല'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന