
ബംഗളൂരു: വികെ ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് മൂന്ന് അണ്ണാഡിഎംകെ എംഎൽഎമാർ ബംഗളൂരുവിൽ എത്തി. ഒപിഎസ് പക്ഷ എംഎൽഎമാരാണ് ശശികലയുമായി ചർച്ചയ്ക്ക് എത്തിയത്. എന്നാൽ, ഇവരുമായി കൂടിക്കാഴ്ച നടത്താൻ ശശികല തയ്യാറായില്ല.
കൂടിക്കാഴ്ചയ്ക്കെത്തിയ എംഎൽഎമാരെ ശശികല തിരിച്ചയച്ചു. മുൻ മന്ത്രി എം മണികണ്ഠനും ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എംഎൽഎമാർ ബംഗളൂരുവിൽ തന്നെ തുടരുകയാണ്. വീണ്ടും കൂടിക്കാഴ്ചയ്ക്ക് ഇവർ ശ്രമം നടത്തുന്നുണ്ട്.
അതേസമയം, അണ്ണാഡിഎംകെ തിരുച്ചിറപ്പള്ളി ജില്ലാ സെക്രട്ടറിയെ പുറത്താക്കി. ഇതോടെ ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ
പാർട്ടിയിൽ നിന്ന് പുറത്താക്കിയ ജില്ലാ ഭാരവാഹികൾ നാല് ആയി. ശശികലയെ പിന്തുണയ്ക്കുന്നവരെ പുറത്താക്കുമെന്ന് ഇപിഎസ് നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. കർശനമായ അച്ചടക്കനടപടിയുണ്ടാകുമെന്നാണ് നേതൃത്വം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Read Also: ശശികലയുടെ മടങ്ങിവരവിനൊരുങ്ങി അനുകൂലികളും എതിരാളികളും; തമിഴകത്ത് നിര്‍ണായക നീക്കങ്ങള്‍...