
ദില്ലി: ദില്ലിയിൽ വായുമലിനീകരണ തോത് വരുംദിവസങ്ങളിൽ കൂടുതൽ ഗുരുതരമായേക്കുമെന്ന് റിപ്പോർട്ട്. ദീപാവലി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് മുന്നറിയിപ്പ് പുറത്തുവന്നിട്ടുള്ളത്. നിലവിൽ വായുമലിനീകരണ തോത് അൽപം മെച്ചപ്പെട്ട് 272ലെത്തി നിൽക്കുകയാണ്. എന്നാൽ വരുംദിവസങ്ങളിൽ അത് 300 ന് മുകളിലെത്തുമെന്നാണ് മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ 15 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. അതേ സമയം, ദില്ലി സർക്കാറിനെതിരെ യമുനയിൽ മുങ്ങി പ്രതിഷേധിച്ച ദില്ലി ബിജെപി അധ്യക്ഷൻ ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam