ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാൽ എതിർക്കില്ലെന്ന് അജിത് പവാർ; ബിജെപി നേതൃത്വത്തെ അറിയിച്ചു

Published : Nov 25, 2024, 10:11 AM ISTUpdated : Nov 25, 2024, 01:03 PM IST
ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാൽ എതിർക്കില്ലെന്ന് അജിത് പവാർ; ബിജെപി നേതൃത്വത്തെ അറിയിച്ചു

Synopsis

ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാൽ എതിർക്കില്ലെന്ന് അജിത് പവാർ ബിജെപി നേതൃത്വത്തെ അറിയിച്ചു.

ദില്ലി: ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാൽ എതിർക്കില്ലെന്ന് അജിത് പവാർ ബിജെപി നേതൃത്വത്തെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി സ്ഥാനം തുടക്കത്തിൽ വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഏക്നാഥ് ഷിൻഡേ. അതേ സമയം, ദേവേന്ദ്ര ഫഡ്നാവിസിന് തന്നെയാണ് സാധ്യതയുള്ളത്. മഹാരാഷ്ട്രയിൽ ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകളാണ് നേടിയത്. ഈ സാഹചര്യത്തിൽ ദേവേന്ദ്ര ഫഡ്നാവിസിനെ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന നിലപാട് പാർട്ടിയിൽ ശക്തമാകുകയാണ്.

പാർട്ടിപ്രവർത്തകരുടെ വികാരം അവ​ഗണിക്കാൻ ബിജെപി നേതൃത്വത്തിന് കഴിയുകയുമില്ല. ആർഎസ്എസും  ഫഡ്നാവിസിനെ അനുകൂലിക്കുന്ന നിലപാട് ബിജെപിയെ അറിയിച്ചു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വിവരം. മൂന്നാമതായി ഫഡ്നാവിസിന് അനുകൂലമായി വരുന്നത് ഇപ്പോൾ അജിത് പവാർ സ്വീകരിക്കുന്ന നിലപാടാണ്. അജിത് പവാർ ഇപ്പോൾ ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത് അവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കാൻ തയ്യാറാണ് എന്നതാണ്.

ഇത്തരത്തിൽ 3 ഘടകങ്ങൾ ഫഡ്നാവിസിന് അനുകൂലമായി വരുന്നുണ്ട്. മാത്രമല്ല, 132 എന്നുള്ള ബിജെപി സംഖ്യയോട് ചേരാനായി ഇപ്പോൾ പല സ്വതന്ത്രരരും തയ്യാറായിട്ടുണ്ട്. ചെറിയ ചില പാർട്ടികളും ഇപ്പോൾ ഫഡ്നാവിസിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഫഡ്നാവിസിന് കൂടുതൽ എംഎൽഎമാരുടെ പിന്തുണയുണ്ട് എന്ന് പറയാം. എന്നാൽ ഏക്നാഥ് ഷിൻഡെയെ അവ​ഗണിക്കാൻ ബിജെപി കേന്ദ്രനേതൃത്വത്തിന് കഴിയില്ല. ഒന്നാമതായി ഏക്നാഥ് ഷിൻഡെയ്ക്ക് 6 എംപിമാർ കേന്ദ്രത്തിലുണ്ട്. 240 മാത്രമാണ് ഇപ്പോൾ ബിജെപിയുടെ സംഖ്യ എന്നറിയാം.

അതുകൊണ്ട് എല്ലാ സഖ്യകക്ഷികളുടെയും പിന്തുണ കേന്ദ്രത്തിൽ ബിജെപിക്ക് അനിവാര്യമാണ്. അതിനാൽ ഏക്നാഥ് ഷിൻഡെയെ പിണക്കാൻ ബിജെപി നേതൃത്വം തയ്യാറാകില്ല. സ്ത്രീകൾക്കുള്ള പദ്ധതിയുൾപ്പെടെ നടപ്പിലാക്കിയത് ഷിൻഡെയുടെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് സംസ്ഥാനത്ത് പ്രതി‍ച്ഛായ ഉണ്ട്. മാത്രമല്ല ഉദ്ധവ് താക്കറേയ്ക്ക് മുകളിൽ യഥാർത്ഥ ശിവസേനയായി മാറാൻ ഷിൻഡേയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ ഷിൻഡേയെ അവ​ഗണിക്കാൻ കഴിയില്ല. ഷിൻഡേ ഉറച്ചു നിൽക്കുകയാണെങ്കിൽ ആദ്യ രണ്ട് കൊല്ലത്തേങ്കിലും അദ്ദേഹത്ത മുഖ്യമന്ത്രിയാക്കുക എന്ന നിർദേശം ബിജെപിക്കുള്ളിൽ ഉയരുന്നുണ്ട്.

 അതുകൊണ്ട് എന്ത് വേണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. 3 നേതാക്കളുമായും, ദേവേന്ദ്ര ഫട്നാവിസ്. ഏക്നാഥ് ഷിന്‍ഡേ, അജിത് പവാര്‍, പ്രധാനമന്ത്രി നേരിട്ട് സംസാരിക്കും എന്നാണ് ലഭിക്കുന്ന സൂചന. അതിന് ശേഷം ഒരു തീരുമാനത്തിലേക്ക് ബിജെപി എത്തിച്ചേരും. കാരണം നാളയോടു കൂടി മഹാരാഷ്ട്രയിലെ സര്‍ക്കാരിന്‍റെ കാര്യത്തില്‍ ധാരണയുണ്ടാക്കേണ്ടതുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല