
ലഖ്നൗ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ആരോപണവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ഭരണത്തിൽ തുടരാൻ അവർക്ക് അവകാശമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായി നിരവധി കുറ്റകൃത്യങ്ങൾ നടമാടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണം നടത്തുന്നവർക്ക് മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കഴിയുന്നില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി. ”ബിജെപി സർക്കാരിനു കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പോലും ക്രൂരതയ്ക്ക് ഇരയാകുന്നു”-അഖിലേഷ് യാദവ് പറഞ്ഞു.
സുരക്ഷിതരല്ലെന്ന ഭയം എല്ലായിടത്തും അവരെ പിന്തുടരുകയാണ്. ബലാത്സംഗം, ലൈംഗിക അതിക്രമം എന്നിവ ദിവസവും രജിസ്റ്റർ ചെയ്യപ്പെടുന്നു. ക്രമസമാധാനപാലനത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന സർക്കാരിന് സുരക്ഷിതമായ അന്തരീക്ഷം നൽകാൻ കഴിയുന്നില്ലെങ്കിൽ അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam