എല്ലാ അധ്യാപകർക്കും വാക്സിൻ നൽകണം; സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

By Web TeamFirst Published Aug 25, 2021, 5:24 PM IST
Highlights

സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം ആചരിക്കുന്നത് കണക്കിലെടുത്ത് അധ്യാപക‍‍ർക്ക് മുൻഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: എല്ലാ അധ്യാപകർക്കും വാക്സിന്‍ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യ. സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം ആചരിക്കുന്നത് കണക്കിലെടുത്ത് അധ്യാപക‍‍ർക്ക് മുൻഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കോടിയിലധികം അധിക  ഡോസ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ മാസം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്‍സൂക് മാണ്ഡവ്യ പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറക്കുന്നത് കൂടി കണക്കിലെടുത്താണ് മന്ത്രിയുടെ നിര്‍ദേശം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

click me!