വിവാദമായി, ആന്ധ്രയുടെ തലസ്ഥാനം അമരാവതി തന്നെയെന്ന് തിരുത്തി കേന്ദ്രം പുതിയ ഭൂപടമിറക്കി

By Web TeamFirst Published Nov 22, 2019, 9:33 PM IST
Highlights

നേരത്തേ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ നിന്നും അമരാവതിയെ ഒഴിവാക്കിയത് വിവാദമായിരുന്നു.

അമരാവതി: ആന്ധ്ര പ്രദേശിന്‍റെ തലസ്ഥാനമായി അമരാവതിയെ ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഭൂപടം. നേരത്തേ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ നിന്നും അമരാവതിയെ ഒഴിവാക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി ജഗ്‍മോഹന്‍ റെഡ്ഡിയുടെ താല്‍പര്യപ്രകാരമാണ് നടപടിയെന്നും തലസ്ഥാനം മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് ടിഡിപി രംഗത്തെത്തിയിരുന്നു. 

ആരോപണങ്ങള്‍ നിഷേധിച്ച് വൈഎസ് ആര്‍ കോണ്‍ഗ്രസും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ആന്ധ്ര പ്രദേശിന്‍റെ തലസ്ഥാനമായി അമരാവതിയെ ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയം പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. 

Taking note of the issue of Amaravati missing from the map, raised by Hon’ble MPs of AP in the Parliament yesterday, I took up the matter with the concerned.
The error has been rectified.
Here is the revised map of India.
PC: Survey of India pic.twitter.com/XjCW2a3WIT

— G Kishan Reddy (@kishanreddybjp)
click me!