'ഭരണഘടനയില്‍ കൂടുതല്‍ ഭേദഗതി വരുത്തിയത് കോണ്‍ഗ്രസ്', 'അത് അധികാരത്തില്‍ തുടരാനായിരുന്നോ'യെന്നും അമിത്ഷാ

Published : Dec 18, 2024, 08:11 AM IST
'ഭരണഘടനയില്‍ കൂടുതല്‍ ഭേദഗതി വരുത്തിയത് കോണ്‍ഗ്രസ്', 'അത് അധികാരത്തില്‍ തുടരാനായിരുന്നോ'യെന്നും അമിത്ഷാ

Synopsis

കോണ്‍ഗ്രസ് ഭരണഘടനാ ഭേദഗതി ചെയ്തത്  ജനാധിപത്യത്തെ ശക്തിപ്പെടുത്താനായിരുന്നോ അതോ അധികാരത്തില്‍ തുടരാനായിരുന്നോ എന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മുന്‍നിര്‍ത്തി അമിത് ഷാ ആരാഞ്ഞു. 

ദില്ലി: രാജ്യസഭയില്‍ കോണ്‍ഗ്സസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 54 കാരനായ യുവ നേതാവെന്ന വ്യാജേന ഭരണഘടനയിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങളാണ് രാഹുല്‍ നടത്തുന്നതെന്ന് അമിത് ഷാ തുറന്നടിച്ചു. ചൊവ്വാഴ്ച്ച ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഭരണഘടനാ രേഖകളില്‍ ഭേദഗതി വരുത്താനും അതിന്റെ സ്വഭാവത്തില്‍ മങ്ങല്‍ വരുത്താനും ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് പരാമര്‍ശിച്ചായിരുന്നു അമിത് ഷായുടെ മറുപടി. 

നമ്മുടെ ഭരണഘടന ഒരിക്കലും മാറ്റാന്‍ പറ്റാത്ത ഒന്നല്ലെന്നും ആർട്ടിക്കിൾ 368 ല്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥയുണ്ടെന്നും, യുവാവ് എന്ന് സ്വന്തമായി  വിളിക്കുന്ന 54 കാരനായ ഒരു നേതാവ് ഞങ്ങൾ ഭരണഘടന മാറ്റുന്നുവെന്ന് പറഞ്ഞ് ഭരണഘടനയും പിടിച്ച് നടക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥയുണ്ടെന്ന് ഈ നിമിഷത്തില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

ഭരണഘടനയിൽ ബിജെപിയേക്കാൾ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയത് കോൺഗ്രസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 55 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ഭരണഘടനയിൽ വരുത്തിയത് 77 ഭേദഗതികളാണന്നും 16 വർഷം ഭരിച്ച ബിജെപി 22 ഭേദഗതികള്‍ മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അതേ സമയം കോണ്‍ഗ്രസ് ഭരണഘടനാ ഭേദഗതി ചെയ്തത്  ജനാധിപത്യത്തെ ശക്തിപ്പെടുത്താനായിരുന്നോ അതോ അധികാരത്തില്‍ തുടരാനായിരുന്നോ എന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മുന്‍നിര്‍ത്തി അമിത് ഷാ ആരാഞ്ഞു. 

രാഹുല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിവിധ പ്രചരണ പരിപാടികളിൽ ഭരണഘടനയുടെ പകർപ്പ് കൂടെ കൊണ്ടുപോയിരുന്നു. ശേഷം സത്യപ്രതിജ്ഞ ചെയ്തതതും ഭരണഘടനാ പുസ്തകത്തില്‍ ഊന്നിയാണ്. എന്നാല്‍ രാഹുല്‍ കയ്യില്‍ കൊണ്ട് നടക്കുന്ന ഭരണഘടനയുടെ പകർപ്പ് വ്യാജവും ശൂന്യവുമാണെന്നും ആഭ്യന്തരമന്ത്രി വിമര്‍ശിച്ചു. 'ഭര‌ണഘടന അപകടത്തിലാണ്' എന്ന് രാഹുല്‍ പറഞ്ഞു നടക്കുന്നത് ഒരു രാഷ്ട്രീയ ഗിമ്മിക്ക് ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. 

അജിത് ഡോവൽ ചൈനയിൽ; അതിർത്തി പ്രശ്നത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ഇന്ന് ചർച്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ; 'റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങും'
നേപ്പാളിൽ തക‍ർന്നടിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി, മുൻ പ്രധാനമന്ത്രിയെ അരലക്ഷം വോട്ടിന് തോൽപ്പിച്ച് ജെൻസി പ്രക്ഷോഭ നായകൻ ബലേന്ദ്ര ഷാ