'ബംഗാളില്‍ നടക്കുന്നത് അഴിമതി മാത്രം'; മമത സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അമിത് ഷായുടെ വെല്ലുവിളി

By Web TeamFirst Published Dec 20, 2020, 5:52 PM IST
Highlights

ബംഗളില്‍ 300 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബിജെപിയെ ഭയപ്പെടുത്താൻ മമതയ്ക്ക് ആകില്ല. നുഴഞ്ഞുകയറ്റവും അഴിമതിയും അവസാനിപ്പിക്കുമെന്നും അമിത് ഷാ

കൊല്‍ക്കത്ത: മമത സര്‍ക്കാരിനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമതാ സര്‍ക്കാരിനെ താഴെയിറക്കുമെന്നും അഴിമതി മാത്രമാണ് ബംഗാളില്‍ നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിന്‍റെ നേട്ടം ആഗ്രഹിക്കുന്നവർ ബിജെപിയിലേക്ക് വരണമെന്നാണ് അമിത്ഷായുടെ അഭ്യര്‍ത്ഥന. ബംഗളില്‍ 300 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബിജെപിയെ ഭയപ്പെടുത്താൻ മമതയ്ക്ക് ആകില്ല. നുഴഞ്ഞുകയറ്റവും അഴിമതിയും അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ബംഗാൾ പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ഇരിക്കുകയാണ് അമിത് ഷാ. ഇരുനൂറിലധികം സീറ്റുകൾ നേടി പശ്ചിമബംഗാളിൽ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു ഇന്നലെ അമിത്ഷാ പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തൃണമൂൽ കോണ്‍ഗ്രസിൽ മമത മാത്രമെ അവശേഷിക്കു. 2021ൽ ബംഗാൾ ഭരിക്കുക ബിജെപി മുഖ്യമന്ത്രിയായിരിക്കുമെന്നും അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. 

click me!