
കൊൽക്കത്ത: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പശ്ചിമബംഗാൾ സന്ദർശിക്കും. വരാനിരിക്കുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബിജെുി ദേശീയ നേതാക്കൾ ബംഗാളിൽ ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്.
294 സീറ്റുകളുള്ള ബംഗാളിൽ നിന്ന് 200 സീറ്റുകൾ പിടിച്ചെടുക്കുകയെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചരണം. ബംഗാളിലെ അമിത്ഷായുടെ പരിപാടികൾ ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും ത്രിണമൂൽ കോൺഗ്രസ്വിമതൻ സുവേന്ദു അധികാരിയെ കാണുമെന്നാണ് സൂചന.
ഷായുടെ സന്ദർശനത്തിലെ ആദ്യ സ്ഥലമായ മെദിനിപൂരിൽ വച്ചായിരിക്കും ഇവർ ഒരുമിച്ച് വേദി പങ്കിടുക എന്നാണ് വിവരം. ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് അമിത് ഷാ പാർട്ടി പ്രവർത്തകരെ കാണുക. ത്രിണമൂൽ കോൺഗ്രസിന്റെ നന്ദിഗ്രാം എംഎൽഎയാണ് അധികാരി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam