ദില്ലിയുടെ ഹൃദയത്തിൽ മോദി ,കള്ളത്തിന്‍റേയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തുവെന്ന് അമിത് ഷാ

Published : Feb 08, 2025, 02:00 PM ISTUpdated : Feb 08, 2025, 02:03 PM IST
ദില്ലിയുടെ ഹൃദയത്തിൽ മോദി ,കള്ളത്തിന്‍റേയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തുവെന്ന് അമിത് ഷാ

Synopsis

ദില്ലി ആം ആദ്മി പാർട്ടി മുക്തമാക്കാൻ ദില്ലിയിലെ ജനങ്ങൾ പരിശ്രമിച്ചു. വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഇതൊരു പാഠമായിരിക്കും

ദില്ലി: ദില്ലിയുടെ ഹൃദയത്തിൽ മോദി എന്ന് അമിത് ഷാ.. കള്ളത്തിന്‍റേയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തു .ദില്ലി ആം ആദ്മി പാർട്ടി മുക്തമാക്കാൻ ദില്ലിയിലെ ജനങ്ങൾ പരിശ്രമിച്ചു.. വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഇതൊരു പാഠമായിരിക്കും.. ദില്ലിയിൽ  വികസനത്തിന്‍റേയും വിശ്വാസത്തിന്‍റേയും പുതിയ തുടക്കമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

 

ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത ചർച്ചകൾ തുടങ്ങി ബിജെപി.ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ദില്ലി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവയുമായി ചര്‍ച്ച നടത്തി. പര്‍വേശ് വർമ്മ,  രമേഷ് ബിധൂരി,  കൈലാഷ് ഗെലോട്ട്, പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത തുടങ്ങിയവരാണ് പട്ടികയിലുള്ളത്.  വനിത നേതാവായ  രേഖ ഗുപ്തയും പട്ടികയിലുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ദില്ലി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ് പ്രതികരിച്ചു 

 

 

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ