അരുണാചലിൽ വ്യോമസേനാ വിമാനം തകർന്നുവീണു; പൈലറ്റിനായി തിരച്ചിൽ തുടരുന്നു

Published : Mar 16, 2023, 02:40 PM ISTUpdated : Mar 16, 2023, 02:47 PM IST
അരുണാചലിൽ വ്യോമസേനാ വിമാനം തകർന്നുവീണു; പൈലറ്റിനായി തിരച്ചിൽ തുടരുന്നു

Synopsis

രാവിലെ 9.15ഓടെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം എയർ ട്രാഫിക് കൺട്രോളിന് നഷ്ടമായിരുന്നു. രക്ഷാപ്രവർത്തനം നടന്നുവരുന്നതിനിടെയാണ് ഹെലികോപ്റ്റർ കണ്ടെത്തിയത്. 

ദില്ലി: അരുണാചൽ പ്രദേശിൽ വ്യോമസേനാ വിമാനം ചീറ്റ തകർന്നുവീണു. ഇന്ത്യാ- ചൈന അതിർത്ഥി അരുണാചലിലെ ബോംബ്ടിലയിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്. രാവിലെ 9.15ഓടെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം എയർ ട്രാഫിക് കൺട്രോളിന് നഷ്ടമായിരുന്നു. രക്ഷാപ്രവർത്തനം നടന്നുവരുന്നതിനിടെയാണ് ഹെലികോപ്റ്റർ കണ്ടെത്തിയത്. അതേസമയം, പൈലറ്റുമാരെ കണ്ടെത്താനായില്ല. ഇർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി വരികയാണ് സുരക്ഷാ സേന. 

കഴി‍ഞ്ഞ വര്‍ഷവും അരുണാചലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്.  അഞ്ച് സൈനികരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനമനം. അപകടസ്ഥലത്തേക്ക് എത്താന്‍ റോഡ് സൗകര്യം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം