
ചെന്നൈ: കമൽ ഹാസന്‍റെ പാർട്ടി ആയ മക്കൾ നീതി മയ്യത്തിന്‍റെ അടിയന്തര യോഗം ഇന്ന് ചെന്നൈയിൽ ചേരും. രാവിലെ 11:30നാണ് നിർവഹക സമിതി ചേരുക. ലോകഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചർച്ച ചെയ്യും. മക്കള്‍ നീതി മയ്യം, ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ ആണ് നിര്‍ണായക യോഗം നടക്കുന്നത്. അതേസമയം ഡിഎംകെയുമായുള്ള സഖ്യം സംബന്ധിച്ച് തീരുമാനം ആയില്ലെന്നും താൻ എവിടെ മത്സരിക്കണം എന്നതിൽ ഉടൻ പ്രഖ്യാപനം പ്രതീകശിക്കാം എന്നുമാണ് കമല്‍ ഹാസന്‍ പറയുന്നത്. കമൽ ഹസൻ മത്സരിക്കാൻ ആഗ്രഹിക്കുന്ന കോയമ്പത്തൂരിൽ , കഴിഞ്ഞ തവണ ഡിഎംകെ സഖ്യത്തിലെ സിപിഎം ആണ് ജയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam