
വിശാഖപട്ടണം: ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി തന്റെ ഫോണ്‍ ചോർത്തുന്നുണ്ടെന്ന ആരോപണവുമായി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. ഈ വിഷയത്തിൽ ജഗൻമോഹൻ റെഡ്ഡി സർക്കാരിനെതിരേ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.
സർക്കാർ പ്രതിപക്ഷ നേതാക്കൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരുടെ ഫോണ്‍ ചോർത്തുകയാണെന്നാണ് കത്തിൽ നായിഡു ആരോപിക്കുന്നത്. അതിനൂതനമായ, അനധികൃത സോഫ്റ്റ്വെയർ ഉപയാഗിച്ചാണു ചോർത്തലെന്നും സംസ്ഥാനത്തു കാട്ടുഭരണമാണ് നിലനിൽക്കുന്നതെന്നും നായിഡു ആരോപിച്ചു.
ജഗന് മോഹന്റെ പാര്‍ട്ടിയും ചില സ്വകാര്യ ഏജന്‍സികളും ചേര്‍ന്ന് നടത്തുന്ന ഫോണ്‍ ചോര്‍ത്തല്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ന്ദ്രബാബു നായിഡു പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന ശബ്ദരേഖകള്‍ ഭരണകക്ഷി പ്രതിപക്ഷത്തെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുന്നു എന്നും ടിഡിപി അദ്ധ്യക്ഷന്‍ ആരോപിക്കുന്നു. ഭരണഘടന ഉറപ്പു നല്കുന്ന പൌരന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് നായിഡു ആരോപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam