
ദില്ലി: അനിൽ അംബാനിയുടെ ഫോണും പെഗാസസ് പട്ടികയിൽ. 2018ൽ 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കത്തെ ചൊല്ലിയുള്ള വിവാദം കൊടുമ്പിരികൊണ്ട സമയത്താണ് അനിൽ അമ്പാനിയുടെയും റിലയൻസ് എഡിഎ ഗ്രൂപ്പിലെ മറ്റൊരു ഉദ്യോഗസ്ഥന്റെയും ഫോൺ നിരീക്ഷണത്തിലാക്കിയതെന്നാണ് റിപ്പോർട്ട്.
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് തലവൻ ടോണി യേശുദാസന്റെ നമ്പറാണ് പെഗാസസ് വഴി നിരീക്ഷണത്തിലാക്കിയത്. ഇയാളുടെ ഭാര്യയുടെ നമ്പറും പട്ടികയിൽ ഉണ്ട്. പട്ടികയിൽ ഉള്ള അനിൽ അമ്പാനിയുടെ നമ്പർ ഇപ്പോഴും ഉപയോഗത്തിലുണ്ടോ എന്നതിൽ വ്യക്തയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam