കനത്ത മഴയും മിന്നൽ പ്രളയവും, 37 വീടുകൾ തകർന്നു, കന്നുകാലികളെ കാണാതായി, ഗതാഗത തടസം; കശ്മീരിൽ മേഘവിസ്ഫോടനം

Published : Apr 22, 2025, 02:10 PM IST
കനത്ത മഴയും മിന്നൽ പ്രളയവും, 37 വീടുകൾ തകർന്നു, കന്നുകാലികളെ കാണാതായി, ഗതാഗത തടസം; കശ്മീരിൽ മേഘവിസ്ഫോടനം

Synopsis

ജമ്മു കശ്മീരിലെ റമ്പാൻ ജില്ലയിൽ വീണ്ടും മേഘവിസ്ഫോടനം. ഇന്നലെ രാത്രി പെയ്ത കനത്തമഴയിലും മിന്നൽ പ്രളയത്തിലും 37 വീടുകൾ തകർന്നു. നിരവധി കന്നുകാലികളെ കാണാതായി.

ദില്ലി: ജമ്മു കശ്മീരിലെ റമ്പാൻ ജില്ലയിൽ വീണ്ടും മേഘവിസ്ഫോടനം. ഇന്നലെ രാത്രി പെയ്ത കനത്തമഴയിലും മിന്നൽ പ്രളയത്തിലും 37 വീടുകൾ തകർന്നു. നിരവധി കന്നുകാലികളെ കാണാതായി. ഇതുവരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് നിന്നും ആളുകളെ മാറ്റി മാർപ്പിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച ജമ്മു ശ്രീനഗർ ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണ്.

പ്രളയബാധിത പ്രദേശത്ത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രളയബാധിതരെ എത്രയും പെട്ടന്ന് പുനരധിവസിപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം ത്രിപുരയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ 400 വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

അധികൃതർ നോക്കുകുത്തി; ഒരനുമതിയുമില്ല, വിളവൂർക്കലിൽ കുന്നിടിച്ച് മണ്ണ് കടത്തൽ, കരമനയാറിന്‍റെ തീരം നികത്തുന്നു
 

PREV
Read more Articles on
click me!

Recommended Stories

അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം