ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; 8 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

Published : Feb 01, 2025, 04:57 PM IST
ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; 8 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

Synopsis

രാവിലെ 8.30 ഓടെയാണ് ബിജാപൂരിലെ വനമേഖലയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയത്.

ബിജാപൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ബിജാപൂരിലെ ഗംഗലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ഏറ്റുമുട്ടലിൽ 8 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ മാവോയിസ്റ്റുകളുണ്ടെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. 

ഇന്ന് രാവിലെ 8.30 ഓടെയാണ് വനമേഖലയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഓപ്പറേഷന്റെ ഭാഗമായത്. മാവോയിസ്റ്റുകളുടെ പടിഞ്ഞാറൻ ബസ്തർ ഡിവിഷന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് ഓപ്പറേഷൻ ആരംഭിച്ചത്.

അതേസമയം, ജനുവരി 16ന് ഛത്തീസ്ഗഡിൽ സമാനമായ രീതിയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ബിജാപൂർ ജില്ലയിലെ തെക്കൻ ബസ്തറിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രാവിലെ 9 മണിയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡും സിആർപിഎഫും ചേർന്നുള്ള സംയുക്ത സുരക്ഷ സേനയാണ് മാവോയിസ്റ്റുകളെ വധിച്ചത്.

READ MORE: അമ്മ മരിച്ചതോടെ രണ്ട് പെൺമക്കൾക്കും വിഷാദം; മൃതദേഹത്തിനൊപ്പം ഇരുവരും കഴിഞ്ഞത് ഒരാഴ്ചയിലേറെ, സംഭവം ഹൈദരാബാദിൽ

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ