'മോദിയുടെ പരാമര്‍ശങ്ങള്‍ മുസ്ലീം വിരുദ്ധമെന്ന് വരുത്തിത്തീര്‍ക്കുന്നു'; യുപിയില്‍ നിന്ന് എപി അബ്ദുളളക്കുട്ടി

Published : May 18, 2024, 11:12 AM ISTUpdated : May 18, 2024, 11:40 AM IST
'മോദിയുടെ പരാമര്‍ശങ്ങള്‍ മുസ്ലീം വിരുദ്ധമെന്ന് വരുത്തിത്തീര്‍ക്കുന്നു'; യുപിയില്‍ നിന്ന് എപി അബ്ദുളളക്കുട്ടി

Synopsis

മുസ്ലീം സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ചയുണ്ട്, മുസ്ലീം സമുദായത്തെ ബിജെപിയോട് അടുപ്പിക്കല്‍ തന്നെയാണ് തന്‍റെ ലക്ഷ്യമെന്നും എപി അബ്ദുള്ളക്കുട്ടി

ലക്നൗ: നരേന്ദ്ര മോദിയുടെ പല പരാമര്‍ശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു എപി അബ്ദുള്ളക്കുട്ടി. 

മുസ്ലീം സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ചയുണ്ട്, മുസ്ലീം സമുദായത്തെ ബിജെപിയോട് അടുപ്പിക്കല്‍ തന്നെയാണ് തന്‍റെ ലക്ഷ്യമെന്നും എപി അബ്ദുള്ളക്കുട്ടി. 

രണഘടനയെ ഉമ്മ വച്ച് പ്രധാനമന്ത്രിയായ ആളാണ് മോദി, ഭരണഘടനയെ മുൻനിര്‍ത്തി തന്നെയാണ് അദ്ദേഹം കോൺഗ്രസിനെതിരെ പല വാദങ്ങളുമുയര്‍ത്തുന്നത്, ഞങ്ങളുടെ മുദ്രാവാക്യം സബ് കാ സാത്- സബ് കാ വികാസ് എന്നതാണ്,  എല്ലാവരെയും ഒരുപോലെ കാണുന്ന നേതാവാണ് മോദി, ഹജ്ജ് കമ്മറ്റി ചെയര്‍മാൻ എന്ന നിലയില്‍ മൂന്ന് വര്‍ഷത്തെ എന്‍റെ അനുഭവം അതാണ്, വിദ്വേഷ പ്രസംഗങ്ങള്‍ എന്ന് വ്യാഖ്യാനിക്കുന്നതാണ്, കൂടുതല്‍ കുട്ടികളുള്ള ആളുകള്‍ക്കാണോ സ്വത്ത് ഭാഗിച്ചുകൊടുക്കേണ്ടത് എന്ന പരാമര്‍ശം ജനസംഖ്യയുടെ പ്രശ്നമാണ് ഉദ്ദേശിച്ചത്, മുസ്ലീങ്ങള്‍ക്ക് എതിരല്ല മോദി, ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പോലും ആഗ്രഹിക്കാത്ത തരത്തിലുള്ള പ്രീണനമാണ് കോൺഗ്രസ് നടത്തുന്നത്. അതിനെയാണ് വിമര്‍ശിക്കുന്നതെന്നും എപി അബ്ദുള്ളക്കുട്ടി. 

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയുള്ള പ്രചാരണത്തിലായിരുന്നു, ഹര്‍ ദില്‍ മേ മോദി ഹേ എന്നാണ് അവിടത്തെ ചുവരെഴുത്ത്,  എല്ലാവരുടെയും ഹൃദയത്തില്‍ മോദിയാണ് എന്നതാണ് അതിനര്‍ത്ഥം, വലിയ മാറ്റം വരാണസിയിലുണ്ട്,  മുസ്ലീം സമുദായത്തിലും മാറ്റം കാണാനുണ്ട്, കേരളത്തില്‍ നടക്കുന്ന പ്രചാരണം ബിജെപി വലിയ വിജയം നേടില്ല എന്നതാണ്- എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലം നോക്കിയാല്‍ 250-52 സീറ്റില്‍ തന്നെ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ജയിച്ചത്, ജയിച്ചുവരും എന്നതിന് യാതൊരു സംശയമില്ല, എങ്കിലും മോദിയുടെ സ്വപ്നം പോലെ നാന്നൂറിലധികം സീറ്റ് നേടി ജയിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുള്ളക്കുട്ടി. 

വീഡിയോ...

 

Also Read:- കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലൈം​ഗിക ശേഷി വർധിപ്പിക്കുന്ന മരുന്ന് കഴിച്ച് പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു, യുവതി എത്തും മുമ്പേ മരണം; അമിത ഡോസ് കാരണമെന്ന് പൊലീസ്
സമീപകാലത്തെ ഏറ്റവും വലിയ കാലുമാറ്റം, 60ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് പുറത്തുപോയ നേതാക്കൾ; കൊഴിഞ്ഞുപോക്ക് തടയാൻ എഎപിയിൽ തിരക്കിട്ട നീക്കം