
മുംബൈ: ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2022 മുതൽ ആർബിഐയുടെ നടപടി ആരംഭിച്ചിരുന്നു. 2015 ലാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന് ലൈസൻസ് നൽകിയത്. 2022 ൽ അതിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിയിരുന്നു. 2024 ൽ പ്രവർത്തനങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ കൊണ്ട് വരുകയും ചെയ്തു. തുടർന്നാണ് ഇന്നലെ ലൈസൻ റദ്ധാക്കിയത്. സാധാരണക്കാർ ഉപയോഗിക്കുന്ന ആപ്പാണ് പേടിഎം. എന്നാൽ നിലവിലെ നടപടിയിൽ പേടിഎം പയ്മെന്റ്റ് ബാങ്ക് സംവിധാനങ്ങൾ മാത്രമാണ് ഇല്ലാതാകുന്നത്. നിയന്ത്രണങ്ങൾ വന്നതിനെ തുടർന്ന് 2024 ൽ തന്നെ പേടിഎമ്മിന്റെ അപ്പുമായിട്ട് ഇതിനുള്ള ബന്ധങ്ങൾ എല്ലാം നിർത്തിയിരുന്നു. ശേഷം പുതിയൊരു ബിസിനസായി മാറിയിരുന്നെവന്നും പേടിഎം വിശദീകരിക്കുന്നു. അതിനാൽ യുപിഐ, ക്യു ആർ കോഡ്, പേടിഎം ആപ്പ്, പേടിഎം ഗോൾഡ്, പേടിഎം സൗണ്ട് ബോക്സ്, പേടിഎം കാർഡ് മെഷീൻസ്, പേടിഎം ഗേറ്റ് വേ, പേടിഎം മണി തുടങ്ങിയ സംവിധാനങ്ങൾക്ക് തടസമുണ്ടാകില്ല. നേരത്തെ നിക്ഷേപിച്ചിട്ടുള്ള പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനും തടസമില്ല. എന്നാൽ ഫാസ്റ്റ് ടാഗ് സേവനങ്ങൾക്ക് തടസമുണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam