തനിഷ്ക് ജ്വല്ലറി ഷോറൂമിലേക്ക് പട്ടാപ്പകല്‍ ഇരച്ചുകയറി ആയുധധാരികൾ; കവർന്നത് 25 കോടിയുടെ സ്വർണവും വജ്രവും പണവും

Published : Mar 10, 2025, 09:26 PM IST
തനിഷ്ക് ജ്വല്ലറി ഷോറൂമിലേക്ക് പട്ടാപ്പകല്‍ ഇരച്ചുകയറി ആയുധധാരികൾ; കവർന്നത് 25 കോടിയുടെ സ്വർണവും വജ്രവും പണവും

Synopsis

ആയുധധാരികളായ മോഷ്ടാക്കൾ ഉപഭോക്താക്കളോടും ജീവനക്കാരോടും കൈകൾ ഉയർത്താൻ ആവശ്യപ്പെടുന്നതും മോഷ്ടിച്ച വസ്തുക്കൾ ബാഗുകളിലാക്കി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

പട്ന: ബിഹാറിൽ തനിഷ്ക് ജ്വല്ലറിയിൽ വൻ കവർച്ച. ഷോറൂമിൽ മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയ സംഘം ഉപഭോക്താക്കളെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 25 കോടി രൂപയുടെ ആഭരണങ്ങളും പണവും കവർന്നു. അറാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോപാലി ചൗക്കിലുള്ള തനിഷ്ക് ബ്രാഞ്ചിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച രാവിലെ 10:30 ന് ഷോറൂം തുറന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം. ആറോഴം പേർ കടയിലേക്ക് അതിക്രമിച്ചു കയറി സുരക്ഷാ ഉദ്യോഗസ്ഥരെ കീഴടക്കി ബന്ദികളാക്കിയാണ് കവർച്ച.

ആയുധധാരികളായ മോഷ്ടാക്കൾ ഉപഭോക്താക്കളോടും ജീവനക്കാരോടും കൈകൾ ഉയർത്താൻ ആവശ്യപ്പെടുന്നതും മോഷ്ടിച്ച വസ്തുക്കൾ ബാഗുകളിലാക്കി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. മോഷ്ടാക്കൾ പണവും, സ്വർണ്ണാഭരണങ്ങളും, വജ്രാഭരണങ്ങളും ഉൾപ്പെടെ വലിയൊരു തുകയുടെ സ്വത്ത് കൊള്ളയടിച്ചെന്ന് ഷോറൂം മാനേജർ കുമാർ മൃത്യുഞ്ജയ് പറഞ്ഞു. കാറിലാണ് കവർച്ചക്കാർ എത്തിയത്. നാലിൽ കൂടുതൽ പേരെ ഒരേസമയം അകത്ത് കടക്കാൻ അനുവദിക്കില്ല. അതിനാൽ ജോഡികളായി പ്രവേശനം അനുവദിച്ചു. ആറാമത്തെ ആൾ എത്തിയപ്പോൾ, അയാൾ  തലയ്ക്ക് നേരെ ഒരു പിസ്റ്റൾ ചൂണ്ടി, ആയുധം തട്ടിയെടുത്ത് ആക്രമിച്ചുവെന്നും അവരുടെ ബാഗുകളിൽ ആഭരണങ്ങൾ നിറയ്ക്കാൻ തുടങ്ങിയെന്നും  അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ അപകടത്തിലായപ്പോൾ ജീവൻ രക്ഷിക്കാൻ ജീവനക്കാർ കൗണ്ടറുകൾക്ക് പിന്നിൽ ഒളിച്ചു.

സംഭവത്തെത്തുടർന്ന്, ഭോജ്പൂർ പൊലീസ് സൂപ്രണ്ട് എല്ലാ സ്റ്റേഷൻ മേധാവികൾക്കും വാഹന പരിശോധന നടത്താൻ നിർദ്ദേശം നൽകി. കുറ്റവാളികളെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി, സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ജില്ലയിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചു. വാഹന പരിശോധനക്കിടെ അതിവേഗത്തിൽ എത്തിയ കുറ്റവാളികൾ പൊലീസിന് നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ചും വെടിവെച്ച. ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റു. നിലവിൽ അവർ ചികിത്സയിലാണ്. തനിഷ്‌ക് ഷോറൂമിൽ നിന്ന് രണ്ട് പിസ്റ്റളുകൾ, 10 വെടിയുണ്ടകൾ, മോഷ്ടിച്ച ആഭരണങ്ങൾ, ഒരു പൾസർ മോട്ടോർസൈക്കിൾ എന്നിവ പൊലീസ് കണ്ടെടുത്തു.  

PREV
click me!

Recommended Stories

വീടിന് തീപിടിച്ചു, ഉറങ്ങിപ്പോയതിനാലറിഞ്ഞില്ല, ഇന്ത്യൻ പെണ്‍കുട്ടിക്ക് അമേരിക്കയിൽ ദാരുണാന്ത്യം
തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ