സൈന്യത്തിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക്; കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താൻ വെറും 40മിനിറ്റ്

Published : Jun 09, 2022, 11:41 AM ISTUpdated : Jun 09, 2022, 11:45 AM IST
സൈന്യത്തിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക്; കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താൻ വെറും 40മിനിറ്റ്

Synopsis

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ശിവം എന്ന രണ്ടു വയസ്സുകാരൻ കുഴൽക്കിണറിൽ വീണത്. മാതാപിതാക്കൾ ജോലി ചെയ്യുന്ന വയലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.

സുരേന്ദ്രനഗർ (ഗുജറാത്ത്): കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ സൈന്യം രക്ഷിച്ചു. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണ് സംഭവം.  കൃഷിയിടത്തിലെ കുഴൽക്കിണറിലാണ് രണ്ട് വയസ്സുകാരൻ വീണത്. തുടർന്ന് സൈന്യവും അഗ്നിശമന സേനയും പൊലീസും ആരോഗ്യ ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലത്തെത്തി. കുട്ടിയെ രക്ഷപ്പെടുത്തിയെന്ന്  ധ്രംഗധ്ര അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ എംപി പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ശിവം എന്ന രണ്ടു വയസ്സുകാരൻ കുഴൽക്കിണറിൽ വീണത്. മാതാപിതാക്കൾ ജോലി ചെയ്യുന്ന വയലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. പരിശോധനയിൽ കുട്ടി 20-25 അടി താഴ്ചയിൽ കുടുങ്ങിയതായി കണ്ടെത്തി. 

സംഭവം അറിഞ്ഞ ജില്ലാ ഭരണകൂടം പ്രാദേശിക ദുരന്തനിവാരണ സെല്ലിനെയും അഹമ്മദാബാദിലെ ദേശീയ ദുരന്ത പ്രതികരണ സേനയെയും അറിയിച്ചു. സൈന്യത്തിന്റെയും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെയും പൊലീസിന്റെയും സഹായവും തേടി. തുടർന്ന് സൈന്യവും പോലീസും ജില്ലാ ഭരണകൂട ജീവനക്കാരും നാട്ടുകാരും അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനൊടുവിൽ രാത്രി 10.45 ഓടെ കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

 

 

കുട്ടിയെ ധ്രംഗധ്ര ടൗണിലെ സർക്കാർ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. പിന്നീച് കൂടുതൽ ചികിത്സയ്ക്കായി ജില്ലാ സിവിൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. 40 മിനിറ്റിനുള്ളിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി