
ദില്ലി: ലഡാക്കിലെ ഗല്‍വാന് താഴ്വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലിന്‍റെ ഒന്നാംവാര്‍ഷികത്തില്‍, ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യന്‍ ഹീറോകള്‍ക്ക് ആദവ് അര്‍പ്പിച്ച് വീഡിയോ ഗാനം പുറത്തിറക്കി ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ വർഷം ജൂൺ 15 ന് ഗൽവാൻ താഴ്വരയിലുണ്ടായ ഇന്ത്യ ചൈന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിനും 20 സൈനികർക്കും ആദരാഞ്ജലി അർപ്പിച്ചാണ് സൈന്യം വീഡിയോ ഇറക്കിയത്.
പ്രശസ്ത ഗായകന്‍ ഹരിഹരനാണ് 'ഗല്‍വാന്‍ കാ വീര്‍' എന്ന പേരിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് മിനുട്ട് നീളമുള്ള വീഡിയോയില്‍ ഹിമാലയത്തിലെ സൈനികരുടെ പ്രയത്നങ്ങളും സാഹസികതകളും ദൃശ്യമാകുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam