
ദില്ലി: ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണുണ്ടായ അപകടത്തിൽ 9 സൈനികർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തിൽപെട്ടത്. അൽപ്പസമയം മുമ്പാണ് സൈന്യം അപകടം സ്ഥിരീകരിച്ചത്. നിരവധി സൈനികരുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. ലേഹിയിലേക്ക് പോയ വാഹനം അപകടത്തിൽ പെടുകയായിരുന്നു. ലേഹിയിലെ ക്യാരിയിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. അപകടത്തിൽ 9പേർ മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ നടന്നുവരികയാണെന്ന് സൈനികർ പറയുന്നു.
നിക്ഷേപകരിൽ നിന്നും തട്ടിയത് 42 കോടി, ഇതുവരെ 125 കേസുകള്‍; കൊച്ചുറാണി പിടിയിൽ
അപകടത്തിൽ പ്രതികരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. ദു:ഖകരമായ സംഭവമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. സൈനികരുടെ രാജ്യത്തിന് വേണ്ടിയുള്ള മഹത്തായ സേവനം ഒരിക്കലും മറക്കില്ലെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു.
കെടിഎം അഡ്വഞ്ചർ ഓടിച്ച് ലഡാക്കിലെത്തി രാഹുല്‍, യാത്ര രാജീവ് ഗാന്ധിയുടെ പിറന്നാള്‍ ആഘോഷത്തിന്
https://www.youtube.com/watch?v=8BBKYLqiL4k