ചൈന അതിര്‍ത്തി അല്ല, ഇത് ഇന്ത്യ-ടിബറ്റ് അതിര്‍ത്തി; അരുണാചല്‍ മുഖ്യമന്ത്രിയുടെ ട്വീറ്റിന് പ്രശംസ

By Web TeamFirst Published Jun 24, 2020, 3:38 PM IST
Highlights

ഖണ്ഡുവിന്റെ പ്രയോഗത്തെ ട്വിറ്ററില്‍ ആളുകള്‍ പ്രശംസിച്ചു. ആദ്യമായാണ് ഒരു ജനപ്രതിനിധി ഇന്ത്യ-ചൈന അതിര്‍ത്തിയെ ഇന്ത്യ-ടിബറ്റ് അതിര്‍ത്തിയെന്ന് ധൈര്യപൂര്‍വം വിളിക്കുന്നതെന്ന് ഭൂരിഭാഗവും അഭിപ്രായപ്പെട്ടു.
 

ദില്ലി:  ഇന്ത്യ-ചൈന അതിര്‍ത്തി എന്നുപയോഗിക്കുന്നതിന് പകരം ഇന്ത്യ-ടിബറ്റ് അതിര്‍ത്തി എന്ന പ്രയോഗവുമായി അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. ബുംല പോസ്റ്റില്‍ ഇന്ത്യന്‍ സൈനികരുമായി കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു ഖണ്ഡുവിന്റെ ട്വീറ്റ്. 'സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം നമുക്കറിയാം. നിര്‍ഭയരായ ഇന്ത്യന്‍ ജവാന്മാരുമായി ഇന്തോ-ടിബറ്റ് അതിര്‍ത്തിയിലെ ബുംല പോസ്റ്റില്‍ കൂടിക്കാഴ്ച്ചക്ക് അവസരം ലഭിച്ചു. അവരുടെ ആത്മവിശ്വാസം ഉയരത്തിലാണ്. അതിര്‍ത്തിയില്‍ വരുമ്പോള്‍ അവരുടെ കൈയില്‍ നമ്മള്‍ സുരക്ഷിതരാണ്'-ഖണ്ഡു ട്വീറ്റ് ചെയ്തു. 

The valour of Indian Army is what we counted ever since our Indepence. Had an opportunity to interact with the brave jawans today at Bumla post on Indo-Tibet border.
Their josh is at highest level. We are in safe hands when it comes to our borders ..!! pic.twitter.com/kwg5Uyx3MB

— Pema Khandu (@PemaKhanduBJP)

ഖണ്ഡുവിന്റെ പ്രയോഗത്തെ ട്വിറ്ററില്‍ ആളുകള്‍ പ്രശംസിച്ചു. ആദ്യമായാണ് ഒരു ജനപ്രതിനിധി ഇന്ത്യ-ചൈന അതിര്‍ത്തിയെ ഇന്ത്യ-ടിബറ്റ് അതിര്‍ത്തിയെന്ന് ധൈര്യപൂര്‍വം വിളിക്കുന്നതെന്ന് ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖറും ഖണ്ഡുവിന്റെ പ്രയോഗത്തെ പ്രകീര്‍ത്തിച്ചു. എല്ലാ രേഖകളും കാണിക്കേണ്ടത് ഇത് ഇന്ത്യ-തിബത്ത് അതിര്‍ത്തിയെന്നാണ്. വടക്കുകിഴക്കന്‍ അതിര്‍ത്തിയെ ഇതാണ് കൂടുതല്‍ ഉചിതമായതെന്നും രാജീവ് ചന്ദ്രശേഖര്‍ എംപി വ്യക്തമാക്കി.
 

This is correct. All references to this border shd be as India-Tibet border. That wud most appropriate way to describe our Northern borders https://t.co/DrgIGvAW3j

— Rajeev Chandrasekhar 🇮🇳 (@rajeev_mp)
click me!